പാലക്കാട്: ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തിൽ ഗുരുരമായി പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ. സ്വകാര്യ ഐടിഐ വിദ്യാർത്ഥി സാജനാണ് (20) മർദനമേറ്റത്. ക്ലാസ് റൂമിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെ സാജന്റെ സഹപാഠിയായ കിഷോർ മർദ്ദിക്കുകയായിരുന്നുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. ആക്രമണത്തിൽ സാജന്റെ മൂക്കിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. വിദ്യാർഥിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
സാജൻ്റെ ഇടത്തെ കണ്ണിന് താഴെയും ആഴത്തിലുള്ള മുറിവുണ്ട്. സംഭവത്തിൽ കിഷോറിനെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയത്. കിഷോറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഫെബ്രുവരി 19 ന് നടന്ന സംഭവമാണിത്. മർദ്ദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അതേസമയം താമരശേരിയിൽ മർദ്ദനമേറ്റ് മരിച്ച മുഹമ്മദ് ഷഹബാസിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. മരണം തലയോട്ടി തകർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഷഹബാസിന്റെ വലത് ചെവിയുടെ മുകളിലായി തലയോട്ടി തകർന്ന നിലയിലാണ്. കട്ടിയുള്ള ആയുധം കൊണ്ടുള്ള ആക്രമണത്തെ തുടർന്നാണ് പരിക്കേറ്റതെന്നാണ് കണ്ടെത്തൽ. നെഞ്ചിനേറ്റ മർദ്ദനത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. ഷഹബാസിന്റെ കണ്ണിനും മർദ്ദനമേറ്റിട്ടുണ്ട്.
താമരശേരിയിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റമുട്ടിയതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് മരിച്ചത്. രാത്രി 12.30ഓടെയാണ് മരണം സ്ഥിരീകരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
വട്ടോളി എംജെ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിയാണ് മുഹമ്മദ് ഷഹബാസ്. പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിക്കിടെയുണ്ടായ തർക്കമാണ് ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്. താമരശേരി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളും എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളും തമ്മിലാണ് ഏറ്റുമുട്ടിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെയുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് വ്യാഴാഴ്ച വിദ്യാർഥികൾ സംഘം തിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഭവത്തിൽ അഞ്ച് വിദ്യാർഥികളെ പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









