)
കണ്ണൂർ: കണ്ണൂർ പാലത്തായി പോക്സോ കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കുനിയിൽ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി. തലശേരി പോക്സോ കോടതിയാണ് ഏറെ വിവാദമായ പാലത്തായി പീഡനക്കേസിൽ പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്.
പോക്സോ വകുപ്പും ബലാത്സംഗവും കോടതിയിൽ തെളിയിക്കപ്പെട്ടു. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം പറഞ്ഞു. 2020 മാർച്ച് 16ന് ആണ് പീഡനപരാതി തലശേരി ഡിവൈഎസ്പിക്ക് ലഭിക്കുന്നത്. സ്കൂളിലെ ശുചിമുറിയിൽ വച്ചും മറ്റൊരു വീട്ടിൽ വച്ചും അധ്യാപകനായ കെ.കെ. പത്മരാജൻ തന്നെ പീഡനത്തിനിരയാക്കിയെന്ന് 10 വയസുകാരി മൊഴി നൽകി.
വൻ വിവാദവും കോളിളക്കവും സൃഷ്ടിച്ച കേസാണിത്. അഞ്ച് അന്വേഷണ സംഘങ്ങളാണ് ഈ കേസിൽ മാറിവന്നത്. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. ഈ കേസിലെ ഒടുവിലെ അന്വേഷണ ഉദ്യോഗസ്ഥൻ തളിപ്പറമ്പ് ഡിവൈഎസ്പി ആയിരുന്ന ടി.കെ. രത്നകുമാർ ആയിരുന്നു.
ക്രൈംബ്രാഞ്ച് നൽകിയ ആദ്യ കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചേർത്തിരുന്നില്ല. ടികെ രത്നകുമാർ ആണ് അന്തിമ കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചേർത്തത്. പോക്സോ വകുപ്പും ബലാത്സംഗവും തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തലശേരി പോക്സോ അതിവേഗ കോടതി പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്.
നാളെയാണ് ശിക്ഷ വിധിക്കുക. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുമെന്ന് പ്രോസിക്യൂഷൻ. ടി.കെ. രത്നകുമാർ കേസ് അട്ടിമറിച്ചുവെന്നും വ്യാജ തെളിവുകളുണ്ടാക്കിയെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.