Sexual Abuse Case: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത 3 സഹോദരിമാരെ പീഡിപ്പിച്ച കേസിൽ 17 കാരൻ അറസ്റ്റിൽ

Crime News: കോന്നിയിലെ ബാലികാസദനത്തില്‍ പഠിക്കുന്ന മൂന്ന് പെൺകുട്ടികളെയും കഴിഞ്ഞ വർഷം വേനലവധിക്ക് വീട്ടിലെത്തിയപ്പോഴായിരുന്നു പീഡിപ്പിച്ചത്.

Written by - Zee Malayalam News Desk | Last Updated : Apr 26, 2025, 10:25 AM IST
  • പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പതിനേഴുകാരൻ അറസ്റ്റിൽ
  • സംഭവം നടന്നത് പത്തനംതിട്ട മൂഴിയാറിലാണ്
Sexual Abuse Case: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത 3 സഹോദരിമാരെ പീഡിപ്പിച്ച കേസിൽ 17 കാരൻ അറസ്റ്റിൽ

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പതിനേഴുകാരൻ അറസ്റ്റിൽ. സംഭവം നടന്നത് പത്തനംതിട്ട മൂഴിയാറിലാണ്.  

Add Zee News as a Preferred Source

Also Read: ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

കോന്നിയിലെ ബാലികാസദനത്തില്‍ പഠിക്കുന്ന 9,12, 13 വയസ്സുള്ള മൂന്ന് കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം വേനലവധിക്ക് വീട്ടിലെത്തിയപ്പോള്‍ അയല്‍വാസിയായ 17 കാരന്‍ ഇവരെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

Also Read: ശനി കൃപയാൽ ഇവർക്ക് ലഭിക്കും നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

ഈ വിവരം ബാലികാസദനത്തിലെ കൗണ്‍സിലിങ്ങിനിടെ മൂത്തപെണ്‍കുട്ടിയാണ്‌ തുറന്ന് പറഞ്ഞത്. അധികൃതര്‍ ഈ വിവരം സിഡബ്ല്യൂസിയെ അറിയിക്കുകയും തുടർന്ന് അവര്‍ പോലീസിനെ അറിയിക്കുകയുമായിരുന്നു. സംഭവം പുറത്തുവന്നതിനെ തുടർന്ന് ഇന്നലെ രാവിലെ 17 കാരനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു എന്നാണ് പോലീസ് പറഞ്ഞത്.  പീഡനം നടന്നത് പെണ്‍കുട്ടികളുടെ അമ്മ വീട്ടില്‍ ഇല്ലാത്ത സമയം നോക്കിയായിരുന്നു. അറസ്റ്റ് ചെയ്ത 17 കാരനെ ജുവനൈല്‍ ജസ്റ്റിസ് ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News