)
കൊല്ലം: പത്തനാപുരത്ത് പട്ടികജാതി യുവാവിനെ കൊന്ന് വനത്തിൽ തള്ളിയ സംഭവത്തിൽ ഒളിവിൽ ആയിരുന്ന ഒന്നാംപ്രതി പിടിയിൽ. പത്തനാപുരം പൊലീസാണ് ഇയാളെ പിടികൂടിയത്. ഓലപ്പാറ സ്വദേശി അനിൽകുമാറാണ് പൊലീസ് പിടിയിലായത്. പിറവന്തൂർ സ്വദേശി ഓമനക്കുട്ടനെ കൊന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതി റഹ്മാൻ ഷാജി നേരത്തെ അറസ്റ്റിലായിരുന്നു.
സംഭവത്തിന് ശേഷം അനിൽകുമാർ ഒളിവിലായിരുന്നു. പോലീസ് വ്യാപകമായ തിരച്ചിൽ നടത്തുന്നതിനിടെയാണ് കോടതിയിൽ ജാമ്യത്തിനായെത്തിയ അനിൽകുമാറിനെ പത്തനാപുരം പോലീസ് പിടികൂടുന്നത്. അനിൽകുമാറിന്റെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് പത്തനാപുരം പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. പ്രതിയെ സ്റ്റേഷനിൽ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.