Crime News: യൂണിഫോമിൽ കുത്തിവരച്ചത് ചോദ്യം ചെയ്തു; പ്ലസ് ടു വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം

പ്ലസ് ടു വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 24, 2025, 11:46 PM IST
  • പ്ലസ് ടു വിദ്യാർഥികൾ തന്നെ മർദ്ദിക്കുകയായിരുന്നുവെന്നാണ് അഭിനവ് പറയുന്നത്.
  • മർദ്ദിച്ചുവെന്ന് ആരോപിക്കുന്ന വിദ്യാർത്ഥികളും, അഭിനവും ഇംഗ്ലീഷ് ക്ലാസ്സിൽ ഒന്നിച്ചാണ് പഠനം.
Crime News: യൂണിഫോമിൽ കുത്തിവരച്ചത് ചോദ്യം ചെയ്തു; പ്ലസ് ടു വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം

പത്തനംതിട്ട: യൂണിഫോമിന് പിന്നിൽ പേന ഉപയോഗിച്ച് കുത്തി വരച്ചത് ചോദ്യം ചെയ്ത പ്ലസ് ടു വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ചുവെന്ന് പരാതി. ആക്രമണത്തിൽ എഴുമറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ അഭിനവിന് ​പരിക്കേറ്റു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം. 

പ്ലസ് ടു വിദ്യാർഥികൾ തന്നെ മർദ്ദിക്കുകയായിരുന്നുവെന്നാണ് അഭിനവ് പറയുന്നത്. മർദ്ദിച്ചുവെന്ന് ആരോപിക്കുന്ന വിദ്യാർത്ഥികളും, അഭിനവും ഇംഗ്ലീഷ് ക്ലാസ്സിൽ ഒന്നിച്ചാണ് പഠനം. ക്ലാസിനിടെ പുറകിലത്തെ സീറ്റിലിരുന്ന അഞ്ചം​ഗ വിദ്യാർത്ഥികൾ അഭിനവിന്റെ ഷർട്ടിന്റെ പിൻവശത്ത് പേന വെച്ച് വരയ്ക്കുകയും എഴുതുകയും ചെയ്തു. 

Also Read: Ganja Seized Case: തിരുവനന്തപുരത്ത് കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ; പിടിയിലായത് മംഗലപുരം സ്വദേശികൾ

തിങ്കളാഴ്ച ക്ലാസ്സിൽ എത്തിയ അഭിനവ് ഇത് ചോദ്യം ചെയ്തു. തുടർന്ന് ഇന്റർവെൽ സമയത്ത് സൗഹൃദം നടിച്ചെത്തിയ അഞ്ചംഗസംഘം എൽപി സ്കൂളിലെ സ്റ്റാഫ് റൂം പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് അഭിനവിനെ വിളിച്ചുകൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നാണ് അഭിനവിന്റെ പരാതിയിൽ പറയുന്നത്.

Trending News