)
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ നഗ്നത പ്രദർശനം നടത്തിയ സ്ത്രീക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് പോക്സോ കോടതി. കാട്ടാക്കട മണ്ണൂർക്കര കള്ളോട് സ്വദേശിയായ സർജനത്ത് ബീവിക്ക് (66) ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി ഒരു വർഷം കഠിന തടവും 20000 രൂപ ശിക്ഷ വിധിച്ചത്.
പിഴത്തുക അതിജീവിതനായ ആൺകുട്ടിക്ക് നൽകണമെന്നും തുക ഒടുക്കി ഇല്ലെങ്കിൽ മൂന്നുമാസം അധിക കഠിന തടവു കൂടി അനുഭവിക്കണം എന്നും വിധിന്യായത്തിൽ പറയുന്നു. 2023ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിലേക്ക് സൈക്കിളിൽ പോകുകയായിരുന്ന കുട്ടിയെ പ്രതി ധരിച്ചിരുന്ന വസ്ത്രവും അടിവസ്ത്രവും ഉയർത്തി നഗ്നത പ്രദർശനം നടത്തുകയായിരുന്നു.
പലതവണയായി ഇത്തരം പ്രവർത്തികൾ നടത്തിയെന്നും കുട്ടി കോടതിയിൽ മൊഴി നൽകി. മാനഹാനി കാരണം പുറത്ത് പറയാതിരുന്ന കുട്ടി ശല്യം കൂടിയതോടെ പിതാവിനോട് കാര്യം പറയുകയും തുടർന്ന് കേസ് കൊടുക്കുകയും ആയിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് പ്രമോദ് കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻറെ ഭാഗത്ത് നിന്ന് 12 സാക്ഷികളെ വിസ്തരിക്കുകയും 11 രേഖകൾ ഹാജരാക്കുകയും ചെയ്തു. കാട്ടാക്കട സബ് ഇൻസ്പെക്ടർ ആയിരുന്ന ജയരാജ് ആണ് കുറ്റപത്രം നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.