Youtuber Mukesh Nair: യൂട്യൂബർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്

YouTuber Mukesh Nair: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അർധനഗ്നചിത്രം പ്രചരിപ്പിച്ചതിനാണ് കേസ്

Written by - Zee Malayalam News Desk | Last Updated : Apr 24, 2025, 11:25 AM IST
  • പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്.
  • കുട്ടിയുടെ രക്ഷിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്
Youtuber Mukesh Nair: യൂട്യൂബർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്

തിരുവനന്തപുരം: പ്രമുഖ യൂട്യൂബർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അർധനഗ്നചിത്രം പ്രചരിപ്പിച്ചതിനാണ് കേസ്. പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ രക്ഷിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. കോവളത്തെ റിസോർട്ടിൽ വെച്ച് ഒന്നരമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

Also read-Murder Case: 52കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന് 28കാരനായ ഭർത്താവ്; പ്രതി അരുൺ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

പതിനഞ്ച് വയസ് പ്രായമുള്ള കുട്ടിയെ കോവളത്തെ റിസോർട്ടിൽ എത്തിക്കുകയും കുട്ടിയുടെ സമ്മതമില്ലാതെ അര്‍ധനഗ്ന ഫോട്ടോ എടുക്കുകയും അത് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. ഇതിലൂടെ കുട്ടിക്ക് മാനസികമായ പ്രശ്‌നങ്ങളുണ്ടായി. ചിത്രീകരണ സമയത്ത് കുട്ടിയുടെ ശരീരത്തില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ചെന്നും പരാതിയിലുണ്ട്. പ്രതി മുകേഷ് നായര്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് സൂചന. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

Also read-Pocso Case: പതിനഞ്ചുകാരനെ ലൈം​ഗികമായി പീഡിപ്പിച്ചു, ഭർത്താവിന്റെ സഹായത്തോടെ വീഡിയോ പകർത്തി ഭീഷണി; യുവാവും യുവതിയും അറസ്റ്റിൽ

മല്ലു ജെഡി (Mallu JD) എന്നറിയപ്പടുന്ന മുകേഷ് കേരളത്തിൽ നിന്നുള്ള ഫുഡ്  ആൻഡ് ട്രാവൽ വ്ലോഗറാണ്. മുകേഷ് ഒരു മാധ്യമപ്രവർത്തകനായാണ് കരിയർ ആരംഭിച്ചതെന്ന് ഫിലിമിബീറ്റിന്റെ ബയോഗ്രഫിയിൽ പറയുന്നു. നിലവിൽ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചീഫ് ഇൻഫോർമേഷന്‍ ഓഫീസറും, സോഹൻ റോയ് നേതൃത്വം നൽകുന്ന സംരംഭമായ ഇൻഡിവുഡ് പ്രോജക്റ്റിൻ്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും മുകേഷ് പ്രവർത്തിക്കുന്നുവെന്നും ബയോഗ്രഫിയിൽ പറയുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News