Pocso Case: 12 വയസുകാരിയെ ലൈം​ഗിക പീഡനത്തിന് ഇരയാക്കി; 60കാരന് 145 വർഷം കഠിനതടവ്

Pocso Case Verdict: 2022 മുതൽ 2023 വരെയുള്ള ഒരു വർഷ കാലയളവിൽ ഇയാൾ കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കി.

Written by - Zee Malayalam News Desk | Last Updated : Jun 18, 2025, 08:29 PM IST
  • മഞ്ചേരി കോടതിയാണ് ശിക്ഷ വിധിച്ചത്
  • മലപ്പുറം കാവന്നൂർ സ്വദേശി കൃഷ്ണനെയാണ് 145 വർഷം കഠിന തടവിന് ശിക്ഷിച്ചത്
Pocso Case: 12 വയസുകാരിയെ ലൈം​ഗിക പീഡനത്തിന് ഇരയാക്കി; 60കാരന് 145 വർഷം കഠിനതടവ്

മലപ്പുറം: പോക്സോ കേസിൽ 60കാരന് 145 വർഷം കഠിനതടവ് വിധിച്ചു. 12 വയസുകാരിയെ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയ കേസിലാണ് മഞ്ചേരി കോടതി 145 വർഷം കഠിനതടവ് ശിക്ഷ വിധിച്ചത്. മലപ്പുറം കാവന്നൂർ സ്വദേശി കൃഷ്ണനെയാണ് കോടതി ശിക്ഷിച്ചത്.

2022 മുതൽ 2023 വരെയുള്ള കാലയളവിൽ ഇയാൾ കുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കി. പ്രതി 8.75 ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു. മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

ALSO READ: പ്രിയംവദയുടെ മൊബൈൽ ഫോൺ ബസ് യാത്രയ്ക്കിടയിൽ വലിച്ചെറിഞ്ഞെന്ന് മൊഴി, പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

ഈ കോടതിയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാലം ശിക്ഷ വിധിച്ച കേസ് കൂടിയായി ഇത്. പ്രതി വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലേക്ക് മിഠായി തരാമെന്ന് പറഞ്ഞ് കുട്ടിയെ വിളിച്ചുവരുത്തിയാണ് പീഡനത്തിന് ഇരയാക്കിയിരുന്നത്. കുട്ടിയെ അശ്ലീല ചിത്രങ്ങൾ കാണിച്ച് ശാരീരികമായി ഉപ്രദവിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News