POCSO Case: ഒമ്പത് വയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 32 വർഷം തടവും പിഴയും

POCSO Case Verdict: മാറനല്ലൂർ കണ്ടല മുത്താണ്ടി കോവിൽ യാസർ മനസിലിൽ യാസർ അറഫത്തിനാണ് കോടതി 32 വർഷം കഠിനതടവും 1,50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

Written by - Roniya Baby | Last Updated : Jul 31, 2025, 03:25 PM IST
  • 2019 ൽ ആണ് കേസിന് ആസ്പദമായ സംഭവം
  • മാറനല്ലൂർ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്
POCSO Case: ഒമ്പത് വയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 32 വർഷം തടവും പിഴയും

തിരുവനന്തപുരം: ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മാറനല്ലൂർ കണ്ടല മുത്താണ്ടി കോവിൽ യാസർ മനസിലിൽ യാസർ അറഫത്തിനാണ് കോടതി 32 വർഷം കഠിനതടവും 1,50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

Add Zee News as a Preferred Source

നെയ്യാറ്റിൻകര അതിവേഗത കോടതി ജഡ്ജി കെ പ്രസന്ന ആണ് ശിക്ഷ വിധിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ 1 വർഷം 5 മാസം കൂടെ തടവ് അനുഭവിക്കണം എന്നാണ് ശിക്ഷാവിധി. 2019 ൽ ആണ് കേസിന് ആസ്പദമായ സംഭവം.

ALSO READ: പത്താം ക്ലാസുകാരനുമായി അശ്ലീല വീഡിയോ കോൾ; അധ്യാപിക അറസ്റ്റിൽ

മാറനല്ലൂർ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന്16 സാക്ഷികളെ വിസ്തരിച്ചു. 18ഡോക്യുമെന്റുകൾ ഹാജരാക്കി. പ്രോസിക്യൂസിന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വെള്ളറട കെ.എസ് സന്തോഷ്‌ കുമാർ ആണ് ഹാജരായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

...Read More

Trending News