Drug Trafficking: ജയിൽ മോചിതനായ ശേഷവും ലഹരി വ്യാപാരം; ലഹരിക്കടത്ത് സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

Crime News: ഇയാളെ ലഹരിക്കടത്ത് കേസിൽ  രണ്ടുവര്‍ഷം മുമ്പ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു

Written by - Zee Malayalam News Desk | Last Updated : Jun 18, 2025, 03:04 PM IST
  • ലഹരിക്കടത്ത് സംഘത്തിലെ മുഖ്യപ്രതി പിടിയിൽ
  • ഡാന്‍സാഫ് സംഘവും ചിറയിന്‍കീഴ് പോലീസും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
  • പെരുമാതുറ സ്വദേശി മാഹിനാണ് പിടിയിലായത്
Drug Trafficking: ജയിൽ മോചിതനായ ശേഷവും ലഹരി വ്യാപാരം; ലഹരിക്കടത്ത് സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

തിരുവനന്തപുരം: ലഹരിക്കടത്ത് സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. ഡാന്‍സാഫ് സംഘവും ചിറയിന്‍കീഴ് പോലീസും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെരുമാതുറ സ്വദേശി മാഹിനാണ് പിടിയിലായത്. 

Also Read: ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകം; കുഞ്ഞിനെ കൊന്നത് അമ്മ ശ്രീതു, കുറ്റമേറ്റ ഹരികുമാറിന്റെ മൊഴി

കഴിഞ്ഞ കുറേ നാളുകളായി കഴക്കൂട്ടം, തുമ്പ, കഠിനംകുളം, ചിറയിന്‍കീഴ് മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ ലഹരി വ്യാപാരം.  ഇയാൾ കടലോര പ്രദേശങ്ങള്‍ ഒളിത്താവളങ്ങളായി തിരഞ്ഞെടുതായിരുന്നു ലഹരി വ്യാപാരം നടത്തിയിരുന്നത്. ഏറെനാളത്തെ ശ്രമത്തിന് ശേഷമാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ഏപ്രിലില്‍ ചിറയിന്‍കീഴില്‍ സിന്തറ്റിക്ക് ലഹരിമരുന്നുമായി ഒരാളെ പിടികൂടും ഇതിനെ കുറിച്ചുള്ള അന്വേഷണത്തിനൊടുവിൽ  ഈ പോലീസ് മാഹിനിലേക്കെത്തുകയുമായിരുന്നു. ലഹരിക്കടത്ത് കേസിൽ  രണ്ടുവര്‍ഷം മുമ്പ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മാഹിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കേസിൽ  ജയില്‍ മോചിതനായശേഷം ഇയാള്‍ വീണ്ടും ലഹരി വ്യാപാരം തുടരുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

Also Read: ദ്വിദ്വാദശ രാജയോഗത്താൽ ഈ 3 രാശിക്കാരുടെ ഭാഗ്യം മാറിമറിയും; ബാങ്ക് ബാലൻസും പദവിയും വർദ്ധിക്കും!

കൂടുതലായും ഇയാൾ കൂറിയര്‍ സര്‍വീസ് വഴിയാണ് ലഹരിക്കടത്ത് നടത്തിയിരുന്നത്.  ഇയാളിൽ നിന്നും അതിമാരക ലഹരിമരുന്നുകളായ മെത്താഫിറ്റമിന്‍, എല്‍എസ്ഡി സ്റ്റാമ്പ്, കൊക്കെയിന്‍ തുടങ്ങിയവ എന്‍സിബി പിടിച്ചെടുത്തിരുന്നതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി കെഎസ്. സുദര്‍ശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി കെ പ്രദീപ്, ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ്. മഞ്ജുലാല്‍, ഡാന്‍സാഫ് സബ്ബ് ഇന്‍സ്പെക്ടര്‍ എഫ്.ഫയാസ്, ചിറയിന്‍കീഴ് പോലീസ് ഇന്‍സ്പെക്ടര്‍ വി.എസ്. വിനീഷ്,  എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്‌തത്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News