Disturbing Visuals: ബന്ധുവായ കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെത്തിയത്

പെരുമ്പാവൂർ: കഞ്ചാവ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ മൊബൈല്‍ ഫോണില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. കഴിഞ്ഞ വ്യാഴാഴ്ച പെരുമ്പാവൂര്‍ പോലീസ് പ്രതിയെ 120 ഗ്രാം കഞ്ചാവുമായി പിടികൂടിയിരുന്നു.
തുടര്‍ന്ന് പ്രതിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ വാങ്ങിയ പോലീസ് കഞ്ചാവിന്റെ ഉറവിടങ്ങള്‍ തേടി പരിശോധനകള്‍ നടത്തിയപ്പോഴാണ് ഇയാള്‍ തന്നെ ചിത്രീകരിച്ച ഞെട്ടിക്കുന്ന പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍നിന്ന് ലഭിച്ചത്.
ഇയാളുടെ ബന്ധുവായ നാല് വയസ്സുള്ള കുട്ടിയെയാണ് ഇയാൾ ബലാത്സംഗത്തിന് ഇരയാക്കിയത്. പോലീസ് പറയുന്നത് ഇയാള്‍ കുട്ടിയെ സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്നും ലഹരിക്ക് അടിമയാണെന്നുമാണ്. സംഭവത്തിൽ പെരുമ്പാവൂര്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ഇയാള്‍ക്കെതിരേ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്.
പോക്സോ നിയമത്തിലെ 9,10 വകുപ്പുകൾ ഇയാളിയുടെ പേരിൽ ചുമത്തിയിട്ടുണ്ട്. ദീർഘകാലമായി പ്രതി കുട്ടിയുടെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഈ കാലയളവിലെല്ലാം ഇയാൾ കുട്ടിയെ ഉപദ്രവിച്ചിരുന്നോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.