Shine Tom Chacko: ഷൈൻ ടോം ചാക്കോയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണം; മൊഴികൾ പരിശോധിക്കും

പോലീസ് ലഹരി ഇടപാടുകാരൻ സജീറിനെയും തിരയുന്നുണ്ട്. ഇയാളുമായുള്ള ഷൈന്റെ സാമ്പത്തിക ഇടപാട് ശരിക്കും കുരുക്കായിരിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Apr 20, 2025, 08:27 AM IST
  • ഷൈൻ ടോം ചാക്കോയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം
  • ഷൈൻ്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ വിശദമായി പരിശോധിക്കുമെന്നാണ് റിപ്പോർട്ട്
  • ലഹരി സംഘങ്ങളുമായുള്ള ഇടപാടുകൾ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം
Shine Tom Chacko: ഷൈൻ ടോം ചാക്കോയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണം; മൊഴികൾ പരിശോധിക്കും

കൊച്ചി: ഷൈൻ ടോം ചാക്കോയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഷൈൻ്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ വിശദമായി പരിശോധിക്കുമെന്നാണ് റിപ്പോർട്ട്. ലഹരി സംഘങ്ങളുമായുള്ള ഇടപാടുകൾ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. 

Also Read: ഹോട്ടലിൽ നിന്ന് ഓടിയ ദിവസം ഡ്രഗ് ഡീലർ സജീറുമായി പണമിടപാട്; ആന്‍റി ഡോപ്പിംഗ് ടെസ്റ്റ് ഫലം നിർണായകം

ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യുന്നതിന് മുമ്പായി നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴികളും പോലീസ് വിശദമായി പരിശോധിക്കും. ഷൈൻ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലിൽ തങ്ങിയത് ലഹരി ഉപയോ​ഗത്തിനും ​ഗൂഢാലോചന നടത്താനുമാണെന്നാണ് എഫ്ഐആർ. ലഹരി ഉപയോ​ഗിച്ചുവെന്ന് ഷൈൻ മൊഴി നൽകിയിട്ടുണ്ടെങ്കിലും ലഹരി ഉപയോ​ഗം സ്ഥിരീകരിക്കുന്നതിന് നടത്തിയ വൈദ്യ പരിശോധന ഫലം അനുസരിച്ചാവും പോലീസിൻ്റെ നീക്കം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഷൈനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത്.

ഇതിനിടയിൽ ലഹരി ഇടപാടുകാരൻ സജീറിനായുള്ള അന്വേഷണവും പോലീസ് ഊ‍ർജ്ജിതമാക്കിയിട്ടുണ്ട്. സജീറുമായുള്ള സാമ്പത്തിക ഇടപാട് ഷൈനിന് കുരുക്കാകും. ഷൈനിന്റെ മൊഴിയിൽ ലഹരി ഉപയോഗിക്കുന്നത് തന്റെ സന്തോഷത്തിനു വേണ്ടിയാണെന്നും ആരെയും ലഹരി ഉപയോ​ഗിക്കാൻ പ്രോത്സാഹിപ്പിക്കാറില്ലെന്നും പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. 

Also Read: മീനത്തിൽ ഡബിൾ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം തൊഴിൽ ബിസിനസിൽ പുരോഗതി!

സംഭവത്തെ തുടർന്ന് ഷൈൻ്റെയും കേസിലെ രണ്ടാം പ്രതിയായ അഹമദ് മുർഷാദിൻ്റെയും ഫോണുകളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഒപ്പം ഷൈൻ നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഷൈൻ താമസിച്ചിരുന്ന ​ഹോട്ടലുകളിൽ നടനെ സന്ദർശിച്ചവരുടെ പട്ടികയും പോലീസ് ഇതിനിടയിൽ തയ്യാറാക്കിയിട്ടുണ്ട്.

ലഹരിക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരായ നടൻ ഷൈൻ ടോം ചാക്കോയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയിച്ചിരുന്നു. ഷൈനെ രണ്ടുപേരുടെ ആൾജാമ്യത്തിലാണ് വിട്ടയച്ചത്.  ജാമ്യം നിന്നത് നടന്റെ മാതാപിതാക്കളാണ്. തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈനിനോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത് ആറ് മാസം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നാണ് റിപ്പോർട്ട്. എൻഡിപിഎസ് നിയമത്തിലെ 27-ബി, 29-ബി(ലഹരി ഉപയോഗത്തിനായുള്ള ക്രിമിനൽ ഗൂഡാലോചന), തെളിവ് നശിപ്പിക്കൽ വകുപ്പുകളാണ് നിലവിൽ താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News