)
കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടൻ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. വേടൻ വിദേശത്തേക്ക് കടന്നേക്കാമെന്ന റിപ്പോർട്ടിനെ തുടർന്നാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.
ഇതോടെ വിമാനത്താവളം വഴിയടക്കം വേദന യാത്ര ചെയ്യാൻ ശ്രമിച്ചാൽ പിടിവീഴും. ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ആഗസ്റ്റ് 18 ലേക്ക് മാറ്റിയതിനെ തുടർന്നാണ് വേദന ഒളിവിൽ പോയത് എന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം കൊച്ചി ബോള്‍ഗാട്ടി പാലസിലെ ഓളം ലൈവ് എന്ന സംഗീത പരിപാടിയും മാറ്റിവെച്ചിരുന്നു. വേടൻ പരിപാടിക്കെത്തിയാൽ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസ് നീക്കം. പരിപാടി മറ്റൊരു ദിവസം പരിപാടി നടത്തുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.
കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറായിരുന്നു വേടനെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2021 ആഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവാഹവാഗ്ദാനം നല്കി തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതി. രണ്ട് വര്‍ഷത്തിനിടെ ലഹരിയടക്കം ഉപയോഗിച്ച് ആറ് തവണ പലയിടങ്ങളില്‍വെച്ച് പീഡിപ്പിച്ചുവെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. പിജിക്ക് പഠിക്കുന്ന കാലത്താണ് വേടനോട് ആരാധന തോന്നിയതെന്നും പിന്നീട് സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെടുകയായിരുന്നുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.