Sexual Assault Case: പതിനൊന്നുകാരിയെ ലൈം​ഗികമായി ഉപദ്രവിച്ച് അമ്മയുടെ സുഹൃത്ത്; കേസെടുത്ത് പൊലീസ്

കുട്ടിയുടെ അച്ഛൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് അതിക്രമം നടന്നത്. കൗണ്‍സിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.   

Written by - Zee Malayalam News Desk | Last Updated : Apr 9, 2025, 02:13 PM IST
  • തിരുവനന്തപുരത്താണ് സംഭവം.
  • രക്ഷിതാക്കളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കൗണ്‍സിലിങ്ങിലാണ് പെൺകുട്ടി താൻ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
  • സ്വന്തം വീട്ടിൽ വച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്.
Sexual Assault Case: പതിനൊന്നുകാരിയെ ലൈം​ഗികമായി ഉപദ്രവിച്ച് അമ്മയുടെ സുഹൃത്ത്; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: പതിനൊന്ന് വയസുള്ള മകളെ ലൈം​ഗികമായി ഉപദ്രവിക്കാൻ സുഹൃത്തിന് ഒത്താശ ചെയ്ത് പെൺകുട്ടിയുടെ അമ്മ. തിരുവനന്തപുരത്താണ് സംഭവം. രക്ഷിതാക്കളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കൗണ്‍സിലിങ്ങിലാണ് പെൺകുട്ടി താൻ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തിയത്. സ്വന്തം വീട്ടിൽ വച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്.  

Add Zee News as a Preferred Source

പിതാവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് അമ്മ സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. പിന്നീട് അമ്മ നിര്‍ബന്ധിച്ച് കുട്ടിയെ സുഹൃത്തിനൊപ്പം ഉറങ്ങാന്‍ പറഞ്ഞുവിടുകയായിരുന്നു. ഉറക്കത്തിനിടയിലാണ് ഇയാൾ പെൺകുട്ടിയെ ലൈം​ഗികമായി ഉപദ്രവിച്ചത്. ഭയന്ന കുട്ടി അമ്മയോട് ഇക്കാര്യം പറഞ്ഞുവെങ്കിലും മിണ്ടാതിരിക്കാനാണ് അമ്മ ആവശ്യപ്പെട്ടതെന്ന് കുട്ടി വെളിപ്പെടുത്തി.

Also Read: Murder Attempt: കിസ്മത്ത് ഹോട്ടലിലെ കൊലപാതക ശ്രമം; രണ്ടു പേർ അറസ്റ്റിൽ

 

കോടതി നിര്‍ദ്ദേശപ്രകാരം സംഭവത്തിൽ പൊലീസ് കേസെടുത്തു. അമ്മയുടെ സുഹൃത്താണ് കേസിലെ ഒന്നാം പ്രതി. അമ്മയെ രണ്ടാം പ്രതിയുമാക്കി കേസെടുത്തു. വഞ്ചിയൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പരാതിയില്‍ പറയുന്ന പീഡനം നടന്നത് പോത്തന്‍കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കേസ് അങ്ങോട്ടേക്ക് കൈമാറും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News