ഷൊർണ്ണൂർ: എംഡിഎംഎ കേസില്‍ റിമാന്‍ഡ് ചെയ്ത രണ്ട് യുവാക്കളെ പോലീസ് വിട്ടയച്ചു. പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന ലാബ് പരിശോധനാ ഫലം വന്നതോടെയാണ് ഇവരെ വിട്ടയച്ചത്.
Also Read: നന്തൻകോട് കൂട്ടക്കൊല കേസ്: കേദൽ കുറ്റക്കാരൻ; ശിക്ഷാവിധിയിൽ വാദം നാളെ
ഒറ്റപ്പാലം വട്ടംകണ്ടത്തില്‍ നജീം, ആറങ്ങോട്ടുകര കോഴിക്കോട്ടില്‍ ഷമീര്‍ എന്നിവരെയാണ് ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിട്ടയച്ചത്. ഏപ്രില്‍ ഒന്‍പതിനാണ് കൊച്ചിന്‍ പാലത്തിന് സമീപത്തു നിന്നുമാണ് നജീമിനെയും ഷമീറിനെയും പോലീസ് പിടികൂടിയത്. ഇവരില്‍ നിന്നും എംഡിഎംഎയ്ക്ക് സമാനമായ ഒരു ഗ്രാം പൊടിയും തൂക്കിക്കൊടുക്കുന്നതിനുള്ള ഇലക്ട്രോണിക്‌സ് ത്രാസുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു.
നജീം ലഹരി വിരുദ്ധ സംഘത്തിന്റെ നിരീക്ഷണത്തിലുള്ള വ്യക്തിയാണെന്ന് പോലീസ് പറഞ്ഞു. ലാബ് പരിശോധനാ ഫലം വന്നതില്‍ പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് വ്യക്തമായതോടെ ഇവരെ മോചിപ്പിക്കാന്‍ പോലീസ് കോടതിയില്‍ കത്ത് നല്‍കുകയായിരുന്നു. സമാനസംഭവം കോഴിക്കോട്ടും ഉണ്ടായിരുന്നു. പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് ലാബ് പരിശോധനാ ഫലം വന്നതോടെ എട്ട് മാസം റിമാന്‍ഡില്‍ കഴിഞ്ഞ യുവതിക്കും യുവാവിനും ജാമ്യം അനുവദിക്കുകയായിരുന്നു.
Also Read: ബുധന്റെ രാശിയിൽ പവർഫുൾ ത്രിഗ്രഹി യോഗം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം എല്ലാ മേഖലയിലും വിജയം!
തച്ചംപൊയില്‍ പുഷ്പയെന്ന റെജീന, തെക്കെപുരയില്‍ സനീഷ് കുമാര്‍ എന്നിവര്‍ക്കെതിരെ താമരശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി ഉണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.