)
തിരുവനന്തപുരം: പാറശ്ശാലയിൽ 19 കാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പൊലീസുകാരൻ പിടിയിൽ. കുന്നത്തുകാൽ സ്വദേശി രഞ്ജിത്താണ് പിടിയിലായത്. രണ്ടുദിവസം മുമ്പ് പാറശ്ശാല കുടങ്ങാവിളക്ക് സമീപത്തായിരുന്നു സംഭവം. കാറിൽ എത്തിയ പ്രതി പെൺകുട്ടിയോട് വഴി ചോദിക്കുകയായിരുന്നു. വഴി കാണിച്ചുകൊടുക്കുന്നതിനിടയിലാണ് പെൺകുട്ടിക്ക് നേരെ ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. തുടർന്ന് പാറശാല സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇന്ന് പ്രതിയെ സ്റ്റേഷനിൽ വിളിപ്പിച്ച് പെമ്കുട്ടിക്ക് മുന്നിൽ തിരിച്ചറിയൽ പരിശോധന നടത്തുകയും തിരിച്ചറിയുകയും ചെയ്തു. തുടർന്ന് പ്രതിയെ പോലീസ് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.