Crime News: പരാതി നൽകാനെത്തിയ ഗർഭിണിയെ ബലാത്സംഗം ചെയ്ത് പൊലീസുകാരൻ; അറസ്റ്റ്

Crime News: യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ പൊലീസുകാരൻ അറസ്റ്റിലായി

Written by - Zee Malayalam News Desk | Last Updated : Mar 13, 2025, 01:32 PM IST
  • രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം.
  • കഴിഞ്ഞ ആഴ്ചയാണ് ഗർഭിണിയായ യുവതി കേസിൽ സഹായം തേടി ജയ്പൂരിലെ പൊലീസ് സ്റ്റേഷനിലെത്തിയത്.
  • യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ പൊലീസുകാരൻ അറസ്റ്റിലായി
Crime News: പരാതി നൽകാനെത്തിയ ഗർഭിണിയെ ബലാത്സംഗം ചെയ്ത് പൊലീസുകാരൻ; അറസ്റ്റ്

പരാതി നൽകാനെത്തിയ ഗർഭിണിയെ ബലാത്സംഗം ചെയ്ത് പൊലീസുകാരൻ. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. കഴിഞ്ഞ ആഴ്ചയാണ് ഗർഭിണിയായ യുവതി കേസിൽ സഹായം തേടി ജയ്പൂരിലെ പൊലീസ് സ്റ്റേഷനിലെത്തിയത്. യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ പൊലീസുകാരൻ അറസ്റ്റിലായി.

Add Zee News as a Preferred Source

മാർച്ച് ഏഴിനായിരുന്നു യുവതി പരാതി നൽകിയത്. തൊട്ട് അടുത്ത ദിവസം നിലവിൽ അറസ്റ്റിലായ പൊലീസുകാരൻ തെളിവെടുപ്പിനെന്ന പേരിൽ യുവതിയേയും പ്രായപൂർത്തിയാകാത്ത മകനേയും കൂട്ടിക്കൊണ്ട് പോയി. ഇവരെ ഹോട്ടൽ മുറിയിൽ എത്തിച്ച ശേഷം മകനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥൻ ഗർഭിണിയായ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. 

ഭർത്താവിനെ കേസിൽ കുടുക്കുമെന്നും ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തി. അവശനിലയിൽ വീട്ടിലെത്തിയ യുവതി പീഡനവിവരം ഭർത്താവിനോട് പറയുകയായിരുന്നു. ഇതോടെ ഭർത്താവ് സാംഗനീർ എസിപിക്ക് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായതായി എസിപി വിശദമാക്കി. ദൌസയിൽ ദിവസ വേതനക്കാരിയായ യുവതിയേയാണ് പൊലീസ് ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്തത്.

ഹോട്ടലിൽ യുവതിയെ ബന്ധുവെന്നായിരുന്നു പൊലീസുകാരൻ പരിചയപ്പെടുത്തിയത്. കുട്ടിയുടെ വസ്ത്രം മാറണമെന്നും അധിക നേരം വേണ്ടി വരില്ലെന്നും വിശദമാക്കിയാണ് ഹോട്ടലിൽ മുറിയെടുത്തത്. മുറിയിലെത്തി അധികം വൈകാതെ തന്നെ പൊലീസുകാരൻ മടങ്ങിയെന്നുമാണ് ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയിട്ടുള്ളത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News