)
ഇടുക്കി: ഇടുക്കിയിലെ യുവാവിന്റെയും യുവതിയുടേയും മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇരുവരും ജീവനൊടുക്കിയതാണെന്ന് പൊലീസ് വ്യക്തമാക്കി. ഉടുമ്പന്നൂർ സ്വദേശി ശിവഘോഷ്, പാറത്തോട് സ്വദേശി മീനാക്ഷി എന്നിവരെ ഇന്നലെയാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടേയും പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിൽ കൊലപാതകത്തിനുള്ള തെളിവുകൾ കണ്ടെത്താനായില്ല.
മീനാക്ഷിയെ കൊലപ്പെടുത്തി ശിവഘോഷ് തൂങ്ങിമരിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അടിമാലി കൊന്നത്തടി സ്വദേശികളായ ഇരുവരും ഒരേ സ്കൂളിൽ പഠിച്ചവരാണ്. അന്ന് മുതൽ ഇരുവരും ഇഷ്ടത്തിലായിരുന്നു. വീട്ടിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു ശിവഘോഷ്. യുവതിയെ മുറിയിൽ മരിച്ച നിലയിലും കണ്ടെത്തി. യുവാവ് വാടകക്ക് താമസിക്കുന്ന വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.