)
തൃശൂർ: തൃശൂർ ഇരിങ്ങാലക്കുടയിൽ ഭർതൃവീട്ടിൽ ഗർഭിണി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. നൗഫൽ, റംലത്ത് എന്നിവരാണ് അറസ്റ്റിലായത്. ഗർഭിണിയായിരുന്ന ഫസീലയെ ക്രൂരമായി മർദ്ദിക്കുന്നതിനിടെ നാഭിയിൽ നൗഫൽ ചവിട്ടിയെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. ഫസീല രണ്ടാമത് ഗർഭിണിയായതിന്റെ പേരിലായിരുന്നു ക്രൂരമായി മർദ്ദിച്ചത്.
ഇരിങ്ങാലക്കുടയിലെ ഭർതൃവീട്ടിൽ വച്ചാണ് യുവതി ജീവനൊടുക്കിയത്. ഭർത്താവും അമ്മയും തന്നെ നിരന്തരം ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന് ഫസീല സ്വന്തം മാതാവിന് വാട്സാപ്പിൽ സന്ദേശങ്ങൾ അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗർഭിണയായ യുവതി തൂങ്ങിമരിച്ചത്. ഉമ്മാ, ഞാൻ മരിക്കുകയാണ്, ഇല്ലെങ്കിൽ ഇവർ എന്നെ കൊല്ലുമെന്ന് ഫസീല അയച്ച സന്ദേശത്തിൽ പറയുന്നു.
താൻ ഭർത്താവിന്റെ കഴുത്തിന് പിടിച്ചുവെന്ന് ആരോപിച്ച് ഭർതൃമാതാവ് ഉപ്രദവിച്ചുവെന്നും ഫസീല അയച്ച സന്ദേശത്തിൽ പറയുന്നു. ഗർഭിണിയാണെന്നറിഞ്ഞിട്ടും വയറ്റിൽ ചവിട്ടിയെന്നും ഫസീല അയച്ച സന്ദേശത്തിൽ പറയുന്നു. താൻ മരിക്കാൻ പോകുകയാണെന്നും പോസ്റ്റുമോർട്ടം ചെയ്യരുതെന്നും അത് മാത്രമാണ് തന്റെ അപേക്ഷയെന്നുമാണ് ഫസീല അയച്ച സന്ദേശം.
ചൊവ്വാഴ്ചയാണ് ഫസീല രണ്ടാമതും ഗർഭിണിയാണെന്ന് അറിഞ്ഞത്. ഇതിന് പിന്നാലെ ക്രൂരമായി പീഡിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര വർഷം മുൻപാണ് ഫസീല നൗഫലിനെ വിവാഹം കഴിച്ചത്. കാർഡ് ബോർഡ് കമ്പനിയിലെ ജീവനക്കാരനാണ് നൗഫൽ. ഇവർക്ക് എട്ട് മാസം പ്രായമായ ഒരു കുഞ്ഞും ഉണ്ട്.
ഭർതൃവീട്ടിൽ നേരിടുന്ന ക്രൂരമായ പീഡനങ്ങൾ ഫസീല സ്വന്തം വീട്ടിൽ അറിയിച്ചിരുന്നുവെങ്കിലും വീട്ടുകാർ ഗൗരവത്തിലെടുത്തില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. കുടുംബങ്ങൾ അകന്നുപോകരുതെന്ന് കരുതി പൊരുത്തപ്പെടുകയായിരുന്നു. ഒടുവിൽ പ്രശ്നമുണ്ടായപ്പോഴും എത്തിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.