)
അഹമ്മദാബാദ്: ഭക്തിയുടെ മറവിൽ വൻ മോഷണം. ഗുജറാത്തിൽ ക്ഷേത്രത്തിൽ നിന്നും വെള്ളി ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ പൂജാരി ഉൾപ്പെടെ 5 പേരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു.
കവർച്ച നടന്നത് അഹമ്മദാബാദിലെ പാലാഡിയിലെ ശ്രീ ലക്ഷ്മി വർധ ജൈന സംഘ്- ജൈന ദെരാസർ ക്ഷേത്രത്തിൽ നിന്നാണ്. ഇവർ ഇവയ്ക്കിടെ നിന്നും ഏകദേശം 1.64 കോടി രൂപയുടെ വെള്ളി ആഭരണങ്ങളാണ് കവർന്നത്. സംഭവത്തിൽ ക്ഷേത്ര പൂജാരി മെഹുൽ റാത്തോഡ്, ജീവനക്കാരി ഹേതൽബെൻ, ഭർത്താവ് കിരൺഭായ്, വെള്ളി വ്യാപാരികളായ സഞ്ജയ്, റൗനക് എന്നിവരെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്.
ഇവരിൽ നിന്നും മോഷണം പോയ ആഭരങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് ക്ഷേത്ര സെക്രട്ടറി ഒക്ടോബർ 13 നാണ് പോലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ ക്ഷേത്രത്തിലെ രണ്ട് ശുചീകരണ തൊഴിലാളികളിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കൂട്ടാളികളുടെ വിവരം ലഭിക്കുകയായിരുന്നു. അതിൽ നിന്നാണ് ബാക്കിയുള്ള നാലു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.