)
തൃശൂർ: നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ കുഴികൾ തുറന്ന് പരിശോധിച്ചു. ഒരടി താഴ്ചയിലുള്ള കുഴിയിൽ നിന്ന് ചെറിയ എല്ലിൻ കഷ്ണങ്ങൾ കണ്ടെത്തി. രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചിട്ട് എട്ട് മാസത്തിന് ശേഷമാണ് അസ്ഥി കണ്ടെത്തിയത്. കേസിലെ ഒന്നാംപ്രതിയായ അനീഷ പറഞ്ഞ സ്ഥലത്ത് കുഴിച്ചതിനെ തുടർന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ഫോറൻസിക് സംഘം മണ്ണും പരിശോധനയ്ക്കായി ശേഖരിച്ചു. ആദ്യ കുഞ്ഞിനെ അനീഷയുടെ വീടിന്റെ പരിസരത്തും രണ്ടാമത്തെ കുഞ്ഞിനെ ഭവിന്റെ വീടിന്റെ പരിസരത്തുമാണ് കുഴിച്ചിട്ടത്. ഈ രണ്ട് സ്ഥലങ്ങളിലും ഫോറൻസിക് സംഘം പരിശോധന നടത്തുന്നുണ്ട്. ആദ്യത്തെ കുഞ്ഞിനെ 2021 നവംബർ ആറിനും രണ്ടാമത്തെ കുഞ്ഞിനെ 2024 ഓഗസ്റ്റ് 29നും ആണ് കൊലപ്പെടുത്തിയത്.
ഫേസ്ബുക്കിലൂടെയാണ് 2020ൽ അനീഷ ഭവിനുമായി പരിചയത്തിലായത്. പിന്നീട് പ്രണയത്തിലായ ഇരുവർക്കും 2021ൽ ആണ് ആദ്യത്തെ കുഞ്ഞ് ജനിച്ചത്. ഈ ആൺകുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ടു. 2024ൽ വീണ്ടും ആൺകുഞ്ഞിന് ജന്മം നൽകി. ഈ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഭവിന്റെ വീട്ടുവളപ്പിൽ കുഴിച്ചിട്ടുവെന്നും അനീഷ പോലീസിന് മൊഴി നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.