)
പത്തനംതിട്ട: ബലാത്സംഗക്കേസില്‍ റിമാന്‍ഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ജാമ്യാപേക്ഷ രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുക. 14 ദിവസത്തേക്കാണ് പത്തനംതിട്ട മജിസ്ട്രേറ്റ് രാഹുലിനെ റിമാൻഡ് ചെയ്തത്. മാവേലിക്കര സ്പെഷ്യൽ ജയിലിലേക്ക് രാഹുലിനെ മാറ്റി.
പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രത്യേക അന്വേഷ സംഘം രാഹുലിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഡിഎന്‍എ സാമ്പിളെടുക്കുകയും പൊട്ടന്‍സി മെഡിക്കല്‍ പരിശോധന നടത്തുകയും ചെയ്തു. ഡിവൈഎഫ്ഐ പ്രവർത്തകരും യുവമോർച്ച പ്രവർത്തകരും വലിയ പ്രതിഷേധമാണ് രാഹുലിന്റെ അറസ്റ്റിന് പിന്നാലെ നടത്തുന്നത്.
മൂന്നാമത്തെ ബലാത്സംഗ പരാതിയിലാണ് രാഹുലിനെ റിമാൻഡ് ചെയ്തിട്ടുള്ളത്. അതീവരഹസ്യമായിട്ടായിരുന്നു രാഹുലിനെ എസ്ഐടി പിടികൂടിയത്. ഇന്നലെ ഉച്ച മുതല്‍ പോലീസ് നിരീക്ഷണത്തിലായിരുന്ന രാഹുലിനെ അര്‍ധരാത്രി 12.30 ഓടെ പാലക്കാട്ടെ ഹോട്ടലില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള കുറ്റങ്ങളാണ് രാഹുലിനെതിരെയുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.