ഭുവനേശ്വർ: സുഹൃത്തിനൊപ്പം ബീച്ചിലെത്തിയ ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഒഡിഷയിലാണ് സംഭവം. യുവതിക്ക് ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനെ കെട്ടിയിട്ട് മർദ്ദിച്ച ശേഷമാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കൂടുതൽ പേർ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. ഒഡിഷയിലെ ഗഞ്ചാം ജില്ലയിലെ ഗോപാൽപുർ കടത്തീരത്തെ രാജ ഉത്സവത്തിൽ പങ്കെടുക്കാനാണ് യുവതിയും സുഹൃത്തും എത്തിയത്. ബീച്ചിലെ ഒഴിഞ്ഞ സ്ഥലത്ത് ഇരിക്കുകയായിരുന്ന ഇവരെ ബൈക്കുകളിലെത്തിയ പത്തംഗ സംഘം ആക്രമിക്കുകയായിരുന്നു.
ആൺ സുഹൃത്തിനെ കെട്ടിയിട്ട് മർദ്ദിച്ച ശേഷം യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് സംഭവത്തിൽ യുവതിയും സുഹൃത്തും പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ 10 പേരെ അറസ്റ്റ് ചെയ്തു. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.