Rapper Vedan Arrest: മാലയിൽ പുലിപ്പല്ല്..! വേടന് പിന്നാലെ വനം വകുപ്പും; ലഹരി കേസിൽ അറസ്റ്റിൽ

വേടന്റെ മാലയിൽ പുലിപ്പല്ലാണെന്ന് സ്ഥിരീകരിച്ചാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും വനം വകുപ്പ് കേസെടുക്കുക.   

Written by - Zee Malayalam News Desk | Last Updated : Apr 28, 2025, 04:58 PM IST
  • തായ്ലൻഡിൽ നിന്നാണ് ഇത് കൊണ്ടുവന്നതെന്നാണ് വേടൻ മൊഴി നൽകിയിരിക്കുന്നത്.
  • സംഭവത്തിൽ വേടനെ ഉടൻ വനം വകുപ്പ് കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം.
  • പുലിയുടെ പല്ല് തന്നെയാണ് അതെന്ന് സ്ഥിരീകരിച്ചാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും ഇയാൾക്കെതിരെ വനം വകുപ്പ് കേസെടുക്കുക.
Rapper Vedan Arrest: മാലയിൽ പുലിപ്പല്ല്..! വേടന് പിന്നാലെ വനം വകുപ്പും; ലഹരി കേസിൽ അറസ്റ്റിൽ

കൊച്ചി: ലഹരി കേസിൽ പിടിയിലായതിന് പിന്നാലെ റാപ്പർ വേടന് മറ്റൊരു കുരുക്ക്. വേടന്റെ മാലയിൽ നിന്ന് പുലിപ്പല്ലെന്ന് കരുതുന്ന വസ്തു കണ്ടെടുത്തു. തായ്ലൻഡിൽ നിന്നാണ് ഇത് കൊണ്ടുവന്നതെന്നാണ് വേടൻ മൊഴി നൽകിയിരിക്കുന്നത്. സംഭവത്തിൽ വേടനെ ഉടൻ വനം വകുപ്പ് കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം. പുലിയുടെ പല്ല് തന്നെയാണ് അതെന്ന് സ്ഥിരീകരിച്ചാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും ഇയാൾക്കെതിരെ വനം വകുപ്പ് കേസെടുക്കുക. കോടനാട് നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരാണ് സംഭവത്തിൽ അന്വേഷണം നടത്തുക.

Add Zee News as a Preferred Source

അതേസമയം തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്നും കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ റാപ്പർ വേടനെ പൊലീസ് അറസ്റ്റ് ചെയ്തു. 6 ​ഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. 9.5 ലക്ഷം രൂപയും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ സം​ഗീത പരിപാടിക്ക് ലഭിച്ച വേതനമാണ് ഈ തുകയെന്നാണ് വേടൻ നൽകിയിരിക്കുന്ന മൊഴി. വേടൻ അടക്കം 9 പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഹിൽ പാലസ് പൊലീസാണ് ഇവരെ പിടികൂടിയത്. കഞ്ചാവ് ഉപയോ​ഗിച്ചതായി വേടൻ സമ്മതിച്ചിട്ടുണ്ട്.

Also Read: Rapper Vedan Custody: ലഹരി ഉപയോ​ഗം സമ്മതിച്ച് വേടൻ; കസ്റ്റഡിയിലെടുത്ത് പൊലീസ്, 9.5 ലക്ഷം രൂപയും പിടിച്ചെടുത്തു

ഇന്നലെ രാത്രിയാണ് പരിപാടി കഴിഞ്ഞ് വേടനും സുഹൃത്തുക്കളും കൊച്ചിയിലെ ഫ്ലാറ്റിലെത്തിയത്. 9 മൊബൈൽ ഫോണുകളും ഇവരുടെ പക്കൽ നിന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫ്ലാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഹിരൺ ദാസ് മുരളി എന്നാണ് വേടന്റെ യഥാർത്ഥ പേര്. നേരത്തെ സോഷ്യൽ മീഡിയയിലൂടെ ഇയാൾ ലഹരിക്കെതിരെ പ്രചാരണം നടത്തിയിരുന്നു.     

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News