Robbery: നെയ്യാറ്റിൻകരയിൽ പട്ടാപ്പകൽ വീട് കുത്തി തുറന്ന് മോഷണം; സ്വർണവും പണവും കവർന്നു

Robbery In Neyyatinkara: ബിനുവും ഭാര്യ ശാലിനിയും ജോലിക്ക് സമയത്താണ് മോഷണം നടന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 22, 2025, 12:47 AM IST
  • വെട്ടുകത്തിയും പിച്ചാത്തിയും കൊണ്ട് മുൻ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് വീടിനുള്ളിൽ കടന്നത്
  • കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന എട്ട് പവനിലധികം സ്വർണവും 12,000 രൂപയും മോഷ്ടിക്കപ്പെട്ടു
Robbery: നെയ്യാറ്റിൻകരയിൽ പട്ടാപ്പകൽ വീട് കുത്തി തുറന്ന് മോഷണം; സ്വർണവും പണവും കവർന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പട്ടാപ്പകൽ വീട് കുത്തി തുറന്ന് സ്വർണവും പണവും കവർന്നു. നെയ്യാറ്റിൻകര പത്താംകല്ലിന് സമീപം പനയത്തേരിയിൽ ബിനു ശാലിനി ദമ്പതികളുടെ വീട് കുത്തി തുറന്നാണ് മോഷണം നടത്തിയത്.

നിർമ്മാണ തൊഴിലാളിയായ ബിനുവും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഭാര്യ ശാലിനിയും ജോലിക്ക് സമയത്താണ് മോഷണം നടന്നത്. വീടിന് മുൻവശത്ത് താമസിക്കുന്നവർ വീടിന്റെ മുൻ വാതിൽ തുറന്നു കിടക്കുന്നതായി വീട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്.

വെട്ടുകത്തിയും പിച്ചാത്തിയും കൊണ്ട് മുൻ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് വീടിനുള്ളിൽ കടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന എട്ട് പവനിലധികം സ്വർണവും 12,000 രൂപയും മോഷ്ടിക്കപ്പെട്ടു.

ഏതാനും മാസങ്ങൾക്കു മുമ്പ് സമീപവാസിയും, മുനിസിപ്പാലിറ്റി ജീവനക്കാരനുമായ അനിൽകുമാറിന്റെ വീട് കുത്തിത്തുറന്ന് 80,000 രൂപയും നാല് പവൻ സ്വർണവും കവർന്നിരുന്നു.

ആ സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. നെയ്യാറ്റിൻകര പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News