Crime News: കാട്ടാക്കട പൂവച്ചലിൽ രണ്ട് വീടുകളിൽ മോഷണം

വഴുതനമുകളിലും കൊണ്ണിയൂരും വീടുകളിൽ ആളില്ലാത്ത സമയത്താണ് കവർച്ച നടന്നത്.

Written by - Ajitha Kumari | Last Updated : Oct 12, 2025, 09:18 PM IST
  • പൂവച്ചലിൽ രണ്ട് വീടുകളിൽ മോഷണം
  • പൂവച്ചൽ പഞ്ചായത്തിലെ രണ്ടിടങ്ങളിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്
  • വഴുതനമുകളിലെ സുരഭി എന്ന വീട്ടിലും കൊണ്ണിയൂർ പ്രദേശത്തുള്ള മദീന മൻസിൽ വീടിലുമാണ് മോഷണം നടന്നത്.
Crime News: കാട്ടാക്കട പൂവച്ചലിൽ രണ്ട് വീടുകളിൽ മോഷണം

കാട്ടാക്കട: പൂവച്ചലിൽ രണ്ട് വീടുകളിൽ മോഷണം.  പൂവച്ചൽ പഞ്ചായത്തിലെ രണ്ടിടങ്ങളിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വഴുതനമുകളിലെ സുരഭി എന്ന വീട്ടിലും കൊണ്ണിയൂർ പ്രദേശത്തുള്ള മദീന മൻസിൽ വീടിലുമാണ് മോഷണം നടന്നത്. 

Add Zee News as a Preferred Source

Also Read: മീൻ പിടിക്കുന്നതിനിടെയുണ്ടായ തർക്കം; വയോധികനെ കൊള്ളാൻ ശ്രമിച്ച പ്രതി പിടിയിൽ

രണ്ടിടത്തും വീടുകൾ ആളില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. വഴുതനമുകളിലെ സുരഭിയിൽ കോട്ടയം ഫയർഫോഴ്സ് ജീവനക്കാരനായ സുബിൻ്റെ വീട്ടിൽ നിന്നും 5.1 പവൻ സ്വർണ്ണവും 10,000 രൂപയുമാണ് മോഷണം പോയത്. സംഭവ സമയത്ത് സുബിൻ കുടുംബസമേതം ഭാര്യ വീട്ടിലായിരുന്നു എന്നാണ് റിപ്പോർട്ട്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെ കൊറിയർ ബോയ് വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്ന നിലയിലും ഗേറ്റ് പുറത്തുനിന്ന് അടച്ച നിലയിലുമാണ് കണ്ടത്. വിവരം സുബിനോട് അറിയിച്ചതിനെ തുടർന്ന് സമീപത്തെ ബന്ധുക്കൾ പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് വ്യക്തമായത്.

മതിൽ ചാടിക്കടന്ന് വീട്ടിലെ മുൻവശ വാതിൽ വഴിയാണ് അകത്ത് കയറിയതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ബെഡ്റൂമുകളിലെയും അലമാരകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയതായി കണ്ടെത്തിയിട്ട്ണ്ട്. പ്രധാന ബെഡ്റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും ആണ് നഷ്ടമായത്. പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കൊണ്ണിയൂർ പ്രദേശത്തുള്ള മദീന മൻസിൽ വീട്ടിൽ നിസാറുദ്ദീനും  കുടുംബവും ഇല്ലാത്ത സമയത്താണ് കവർച്ച നടന്നത്. 

Also Read: ദീപാവലിക്ക് ശേഷം ലക്ഷ്മി നാരായണയോഗം; ഇവർക്ക് നൽകും സുവർണ്ണ നേട്ടങ്ങൾ ഒപ്പം തൊഴിൽ ബിസിനസിൽ പുരോഗതിയും

വീട്ടിൽ വിവാഹത്തിനായി കരുതിയിരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടാക്കൾ എടുത്തത്. ഇന്നലെ പകൽ 12:45 ഓടെയാണ് മോഷണ വിവരം നിസാറുദ്ദീൻ അറിയുന്നത്. രണ്ട് ബെഡ്റൂമുകളിലെയും അലമാരകൾ കുത്തിത്തുറന്ന നിലയിലായിരുന്നു. മാസ്റ്റർ ബെഡ്റൂമിലെ അലമാരയിലെ രഹസ്യ അറയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളാണ് നഷ്ടമായത്. നിസാറുദ്ദീനും കുടുംബവും കഴിഞ്ഞ കുറച്ച് മാസങ്ങളായി മകളുടെ ചികിത്സയ്ക്കായി കാഞ്ഞിരംകുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇടയ്ക്കിടെ ഇവർ നാട്ടിലെ വീട്ടിലേക്കും വരാറുണ്ടായിരുന്നു.

ഇരു സ്ഥലങ്ങളിലും ഫിംഗർ പ്രിന്റ് എക്സ്പെർട്ട് ഫാത്തിമയുടെ നേതൃത്വത്തിൽ അസിസ്റ്റൻറ് അനന്തു ഉൾപ്പെടെയുള്ള പോലീസ് സംഘം പരിശോധന നടത്തി. ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട എസ്‌ഐ മനോജ് ശശിധരൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News