കൊച്ചി: എറണാകുളത്ത് വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന മുഖ്യ കണ്ണി പിടിയിൽ. പെരുമ്പാവൂരിൽ നിന്നുമാണ് ഇയാൾ പിടിയിലായത്. അസാം സ്വദേശി റോബിൻ മണ്ഡൽ ആണ് പിടിയിലായത്. വിദ്യാർഥികൾ റോബിൻ ഭായ് എന്ന് ഇയാളെ വിളിക്കുന്നത്. പെരുമ്പാവൂർ ഭായി കോളനിയിൽ നിന്നും പിടിയിലായ ഇയാളുടെ പക്കൽ നിന്നും 9 കിലോയിൽ അധികം കഞ്ചാവും പൊലീസ് പിടികൂടി.
കഴിഞ്ഞ ദിവസമാണ് കോതമംഗലത്തെ കോളേജിൽ നിന്നും കഞ്ചാവുമായി വിദ്യാർത്ഥികളെ പിടികൂടിയിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് റോബിൻ മണ്ഡലിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതും പിന്നീട് പെരുമ്പാവൂരിൽ നിന്നും പിടികൂടുന്നതും. വാട്സാപ്പിലൂടെയാണ് ഇയാൾ ഡീൽ നടത്തിയിരുന്നത്. പൊതിക്കനുസരിച്ച് പണം ഈടാക്കുന്നതായിരുന്നു രീതി. ലഹരിക്കെതിരെ ഓപ്പറേഷൻ ക്ലീൻ എന്ന പേരിൽ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.