തിരുവനന്തപുരം: ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടിൽ ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാർ അറസ്റ്റില്‍. വിജിലൻസിന്‍റെ പ്രത്യേക സംഘമാണ് സുനിൽ കുമാറിനെ അറസ്റ്റ് ചെയ്തത്. നിലവിൽ ഇയാൾ ഒരു ക്ഷേത്രത്തിലെ കീഴ്ശാന്തിയാണ്. ശബരിമല സ്വർണക്കൊള്ളയ്ക്ക് പിറകെയാണ് ആടിയ ശിഷ്ടം നെയ്‌വിൽപനയിലും ലക്ഷങ്ങളുടെ ക്രമക്കേട് ഹൈക്കോടതി കണ്ടെത്തിയത്. 35 ലക്ഷം രൂപയുടെ ക്രമക്കേടിൽ ദേവസ്വം ജീവനക്കാരൻ സുനിൽ പോറ്റിയെ സസ്പെൻഡ് ചെയ്തതിരുന്നു.
കേസിലെ പതിമൂന്നാം പ്രതിയാണ് ദേവസ്വം ബോർഡിലെ കീഴ്ശാന്തിയായ സുനിൽകുമാർ പോറ്റി. വിജിലൻസിന്റെ പത്തനംതിട്ട യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്രമക്കേട് ഞെട്ടിക്കുന്നതാണെന്നും സംസ്ഥാന വിജിലൻസ് കേസ് എടുത്ത് അന്വേഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് വിജിലൻസ് കേസിൽ അന്വേഷണം ആരംഭിച്ചത്. കേസിലെ ആദ്യ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









