കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയും മുൻ ദേവസ്വം പ്രസിഡന്റുമായ എ പത്മകുമാറിന്റെ റിമാൻഡ് നീട്ടി. ഈ മാസം 27 വരെയാണ് നീട്ടി. പത്മകുറിന്റെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.
അതേസമയം കട്ടിളപ്പാളികൾ കടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 19ലേക്ക് മാറ്റി. ദ്വാരപാലക ശിൽപങ്ങൾ കടത്തിയ കേസിലും തന്ത്രി പ്രതിയാണെന്ന് എസ്ഐടി സംഘം പറഞ്ഞു. അതിനാൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ കോടതിയിലെത്തി അറസ്റ്റ് ചെയ്യാൻ അനുമതി വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഇതിന് കൊല്ലം വിജിലൻസ് കോടതി അനുമതി നൽകിയിട്ടുണ്ട്. ദ്വാരപാലക ശിൽപങ്ങൾ കടത്തിയ കേസിലെ തന്ത്രിയുടെ പങ്കിനെ കുറിച്ചുള്ള റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









