)
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദക്കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നും പണവും സ്വർണവും പിടിച്ചെടുത്തതായി റിപ്പോർട്ട്. ഇന്നലെ നടത്തിയ പരിശോധനയിൽ ആഭരണങ്ങളുടെ രൂപത്തിലുള്ള സ്വർണമാണ് കണ്ടെടുത്തത്.
അതുപോലെ ശബരിമലയിലെ സ്വർണപാളികളുമായി ബന്ധപ്പെട്ട രേഖകളും പകർപ്പുകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത സ്വർണം ആഭരങ്ങളുടെ രൂപത്തിലാണെങ്കിലും ഇതിനൊന്നും കണക്കുകളില്ല എന്നാണ് റിപ്പോർട്ട്. അതുകൊണ്ടുതന്നെ കവർച്ച ചെയ്ത സ്വർണമാണ് ഇതെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്. എന്നാൽ ഈത് തങ്ങൾ ഉപയോഗിക്കകുന്ന സ്വർണ്ണാഭരണങ്ങൾ ആണെന്നാണ് കുടുംബം പറഞ്ഞത് എന്നാണ് അന്വേഷണ സംഘം പറഞ്ഞത്.
ഇത് കൂടാതെ പിടിച്ചെടുത്തതിൽ കോടികളുടെ ഭൂമി ഇടപാടിന്റെ രേഖകളുമുണ്ട് എന്നാണ് റിപ്പോർട്ട്. സ്വർണ്ണ കൈമാറ്റത്തി റെ പ്രതിഫലമായിരിക്കാം ഈ ഭൂമിയിടപാടുകൾ എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇന്ന് പോറ്റിയെ ബെംഗളൂരു ഹൈദരാബാദ് എന്നിവിടങ്ങളിൽ എത്തിച്ചു ചോദ്യം ചെയ്യും എന്നാണ് റിപ്പോർട്ട്. ഇതിനുപുറമെ നിയമവിരുദ്ധമായി പലിശയ്ക്ക് പണം കൊടുക്കുന്ന ഏര്‍പ്പാടും പോറ്റിക്കുണ്ടായിരുന്നുവെന്നും ഇതോട് അനുബന്ധിച്ച് കൈക്കലാക്കിയ നിരവധി ആധാരങ്ങളും അന്വേഷണ സംഘം പിടിച്ചെടുക്കുകയുമുണ്ടായി.
ഇന്നലെ വൈകീട്ട് നാല് മണിയോടെ വീട്ടില്‍ എത്തിയ സംഘം അര്‍ധരാത്രി ഏതാണ്ട് പന്ത്രണ്ടരയോടെയാണ് മടങ്ങിയത്. പുളിമാത്ത് വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് വാര്‍ഡ് അംഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.