)
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇതിനെ തുടർന്ന് മുരാരി ബാബുവിനെ ഇന്ന് രാവിലെ റാന്നി കോടതിയിൽ ഹാജരാക്കും എന്നാണ് റിപ്പോർട്ട്.
ഇതിനിടെ കട്ടിളപ്പാളി തട്ടിയ കേസിലും മുരാരി ബാബുവിൻറെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റും ഇന്ന് രേഖപ്പെടുത്തും എന്നാണ് സൂചന. അതിനുശേഷമായിരിക്കും സന്നിധാനത്ത് തെളിവെടുപ്പിന് കൊണ്ടുവരുന്നത് എന്നും റിപ്പോർട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി നിലവിൽ തിരുവനന്തപുരത്തെ സ്പെഷ്യൽ സബ് ജയിലിലാണ്. മുരാരി ബാബുവിനായി എസ്ഐടി ഇന്ന് കസ്റ്റഡി അപേക്ഷ നൽകുമെന്നും റിപ്പോർട്ടുണ്ട്.
നേരത്തെ അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടാളികളും കവർച്ച ചെയ്ത സ്വർണത്തിന് തുല്യമായ സ്വർണം കണ്ടെടുത്തിരുന്നു. ഈ കേസിൽ കൃത്യമായ രേഖകൾ നൽകാത്ത ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി എടുക്കുമെന്ന് എസ്ഐടി അറിയിച്ചിട്ടുണ്ട്. ഇനി സാവകാശം നൽകില്ലെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.