)
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രത്യേക സംഘം നടത്തുന്ന തെളിവെടുപ്പ് ഇന്നും തുടരും. ഇന്നലെയാണ് പോറ്റിയുമായി അന്വേഷണ സംഘം ബെംഗളൂരുവിൽ എത്തിയത്.
ഇന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്, ബെല്ലാരിയിൽ സ്വർണ്ണം വിൽപ്പന നടത്തിയ സ്ഥലം, ദ്വാരപാലക പാളികൾ അറ്റകുറ്റപ്പണി നടത്തിയ സ്ഥാപനമാ, ചെന്നെ സ്മാർട്ട് ക്രിയേഷൻ എന്നിവിടങ്ങളിൽ അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തെളിവെടുപ്പ് നടത്തും. പോറ്റിയുടെ കസ്റ്റഡി കാലാവധി ഈ മാസം 30 ന് കഴിയും.
പോറ്റിയുടെ മൊഴിയിൽ പറയുന്നത് സ്മാർട്ട് ക്രിയേഷനിൽ നിന്ന് ലഭിച്ച സ്വർണ്ണം സുഹൃത്ത് ഗോവർദ്ധനന് കൈമാറി എന്നാണ്. അങ്ങനെയെങ്കിൽ ആ കൈമാറിയ സ്വർണം കണ്ടെത്താൻ ആകുമോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ശ്രീകോവിൽ കട്ടിളപ്പാളികൾ സ്വർണം പൂശാൻ നേരത്തെ ഗോവർദ്ധൻ സ്വർണം നൽകിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇതിനിടയിൽ ദേവസ്വം ബോർഡിലെ മറ്റ് ജീവനക്കാരുടെ മൊഴിയെടുപ്പും ഇന്ന് ഉണ്ടാകുമെന്നും സൂചനയുണ്ട്.
ഇതിനിടയിൽ ശബരിമല സ്വർണ്ണക്കൊള്ളയിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണം വിറ്റെന്ന് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തിരയിരുന്നു. ശബരിമല ദ്വാരപാളികളിൽ നിന്നും വേർതിരിച്ചെടുത്ത സ്വർണ്ണം കർണാടക ബെല്ലാരിയിലെ വ്യാപാരിയായ ഗോവർധന് ഉണ്ണികൃഷണൻ പോറ്റി വിറ്റു.
ശബരിമലയിലെ ദ്വാരപാളികൾ വേർതിരിച്ച ബാക്കി സ്വർണ്ണം സ്മാർട്ട് ക്രിയേഷൻസ് പോറ്റിക്ക് നൽകി. കർണ്ണാടക ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ഗോവർധന് 476 ഗ്രാം സ്വർണം വിപണി വിലയ്ക്ക് പോറ്റി വിറ്റതായി ഗോവർധൻ എസ്ഐടിക്ക് നൽകിയ മൊഴി. കൂടുതൽ തെളിവെടുപ്പിന് പ്രത്യേക അന്വേഷണ സംഘം പേറ്റിയുമായ് ബാംഗ്ലൂരിലേക്ക് തിരിച്ചു. ശേഷം ചെന്നൈ അമ്പത്തുരിലുള്ള സ്മാർട്ട് ക്രിയേഷൻസിലെത്തിയും തെളിവെടുപ്പ് നടത്തും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ തെളിവെടുപ്പിന് ശേഷം മുരാരി ബാബുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം അപേക്ഷ നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.