Sisters Sexually Assaulted In Kochi: ധനേഷ് ലൈംഗിക വൈകൃതമുള്ളയാൾ; പീഡനം അമ്മയുടെ അറിവോടെ

Sexual Assault: പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്ന് ധനേഷ് മൊഴി നൽകി

Written by - Zee Malayalam News Desk | Last Updated : Mar 21, 2025, 11:53 AM IST
  • കുറുപ്പംപടിയിൽ സഹോദരിമാരെ പീഡിപ്പിച്ച കേസിൽ അമ്മയേയും പ്രതി ചേർക്കുമെന്ന് റിപ്പോർട്ട്
  • പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് പ്രതി ധനേഷ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്
Sisters Sexually Assaulted In Kochi: ധനേഷ് ലൈംഗിക വൈകൃതമുള്ളയാൾ; പീഡനം അമ്മയുടെ അറിവോടെ

കൊച്ചി: കുറുപ്പംപടിയിൽ സഹോദരിമാരെ പീഡിപ്പിച്ച കേസിൽ അമ്മയേയും പ്രതി ചേർക്കുമെന്ന് റിപ്പോർട്ട്. പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് പ്രതി ധനേഷ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. അവസാന മൂന്ന് മാസത്തോളം പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മ അറിഞ്ഞിരുന്നുവെന്നും ഇയാൾ പോലീസിനോട് വ്യക്തമാക്കിയിരിക്കുകയാണ്. 

Add Zee News as a Preferred Source

Also Read: രാധാകൃഷ്ണന്റെ കൊലപാതകം ആസൂത്രിതം; പ്രതിക്ക് സഹായം ലഭിച്ചിരുന്നോ എന്ന് സംശയം

മാത്രമല്ല ധനേഷ് ലൈം​ഗിക വൈകൃതമുള്ള ആളാണെന്നും പീഡനവിവരം പുറത്ത് പറയാതിരിക്കാൻ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പോലീസ് പറയുന്നു. ഇതിനിടയിൽ പീഡനത്തിനിരയായ കുട്ടികളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴികളുടെ പകർപ്പ് ലഭ്യമായ ശേഷമായിരിക്കും അമ്മയെ പ്രതി ചേർക്കുന്നതെന്നും റിപ്പോർട്ടുണ്ട്. 

കുട്ടികളുടെ അച്ഛൻ അസുഖ ബാധിതനായതിനെ തടുർന്ന് നേരത്തെ മരിച്ചിരുന്നു. ഇതിന് ശേഷമാണ് പെൺകുട്ടികളുടെ അമ്മ പ്രതിയായ ധനേഷുമായി ബന്ധത്തിലാകുന്നത്. ഇയാൾ പെൺകുട്ടികളെ രണ്ട് വർഷത്തോളം പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.  സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ടിട്ടുണ്ട്. അഭയ കേന്ദ്രത്തിലേക്ക് മാറ്റിയ പെൺകുട്ടികൾക്ക് സിഡബ്ല്യുസി കൗൺസിലിംഗ് നൽകും.

Also Read: വിഷുഫലം 2025: സൂര്യൻ മീന രാശിയിലേക്ക്; വിഷുവോടെ ഈ നക്ഷത്രക്കാർക്ക് ലഭിക്കും രാജകീയ ജീവിതം

പെൺകുട്ടികൾ പീഡനത്തിനിരയായ വിവരം കുട്ടികൾ തങ്ങളുടെ സ്‌കൂൾ സുഹൃത്തിന് എഴുതിയ കത്തിലാണ് വെളിപ്പെടുത്തിയത്. ഇത് കുട്ടികളുടെ സുഹൃത്ത് തന്റെ അമ്മയെ കാണിച്ചു. സുഹൃത്തിന്റെ അമ്മ ആ സ്‌കൂളിലെ അധ്യാപികയായിരുന്നു. തുടർന്ന് അവർ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. അങ്ങനെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്നാണ് പോലീസ് പ്രതിയായ ധനേഷിനെ കസ്റ്റഡിയിലെടുത്തത്. രണ്ടു വർഷത്തോളം പീഡനത്തിനിരയായത് പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളാണ് .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News