മലപ്പുറം: മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് കൊലക്കേസിൽ മുഖ്യപ്രതി ഷൈബിൻ അഷറഫിന് 11 വർഷവും 9 മാസവും തടവുശിക്ഷ വിധിച്ചു. രണ്ടാം പ്രതി ശിഹാബുദ്ദീന് 6 വർഷവും 9 മാസവും തടവും, ആറാം പ്രതി നിഷാദിന് 3 വർഷവും 9 മാസവും തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.. മഞ്ചേരി അഡീഷണൽ ജില്ലാ സെഷനസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് മലപ്പുറം നിലമ്പൂരില്‍ വെച്ച് കൊലപ്പെടുത്തിയ കേസിൽ മാർച്ച് 20നാണ് വിധി വന്നത്. കേസിൽ 3 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ബാക്കിയുള്ളവരെ വെറുതെവിടുകയും ചെയ്തു. മനപൂർവ്വമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ഇവർക്കെതിരെ തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.
ഷാബാ ഷെരീഫിന്റെ മ്യതദേഹമോ ശരീരഭാഗങ്ങളോ കണ്ടെത്താനാവാത്ത കേസിൽ സംസ്ഥാനത്തെ ആദ്യത്തെ ശിക്ഷാ വിധിയാണിത്. മുഖ്യപ്രതി ഷൈബിൻ അഷ്റഫ് ഉൾപ്പെടെ 15 പ്രതികളാണ് കേസിലുണ്ടായിരുന്നത്. വിചാരണയുടെ ഭാഗമായി 80 സാക്ഷികളെ കോടതി വിസ്തരിച്ചു.
Also Read: Shaba Sharif Murder Case: 3 പ്രതികൾ കുറ്റക്കാർ ബാക്കിയുള്ളവരെ വെറുതെ വിട്ടു!
ഷാബാ ഷെരീഫിനെ മൈസൂരുവില്‍ നിന്ന് തട്ടിക്കൊണ്ടുവരാനും കൊലപാതകത്തിനും കൂട്ടു നിന്ന പ്രതികള്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ നടത്തിയ ആത്മഹത്യാശ്രമത്തിന് പിന്നാലെയാണ് ഈ കൊലപാതക വാര്‍ത്ത പുറം ലോകമറിയുന്നത്. സംഭവങ്ങളുടെ തുടക്കം 2019 ഓഗസ്റ്റിലാണ്. ഒറ്റമൂലി രഹസ്യം കൈക്കലാക്കാന്‍ വേണ്ടി നിലമ്പൂര്‍ മുക്കട്ടയിലെ ഷൈബിന്‍ അഷ്‌റഫിന്റെ സംഘം ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു വരികയായിരുന്നു എന്നാണ് റിപ്പോർട്ട്. തുടർന്ന് ഒരു വര്‍ഷത്തിലധികം മുക്കട്ടയിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിച്ചശേഷം 2020 ഒക്ടോബറില്‍ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
കേസിന് ബലമായത് തെളിവെടുപ്പിനിടെ ലഭിച്ച തല മുടി ഷാബ ഷെരീഫിന്റേതാണെന്ന മൈറ്റോകോണ്‍ട്രിയോ ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതാണ്. മാത്രമല്ല കേസില്‍ മാപ്പുസാക്ഷിയായ ഏഴാം പ്രതിയായിരുന്ന ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് എന്ന മോനുവിന്റെ സാക്ഷി മൊഴികളും അന്വേഷണ സംഘത്തിന് സഹായകമായി. കേസില്‍ പിടികിട്ടാന്‍ ബാക്കിയുണ്ടായിരുന്ന രണ്ട് പ്രതികളില്‍ ഒരാളായ ഫാസില്‍ ഗോവയില്‍ മരിച്ചതായും മറ്റൊരു പ്രതി ഷമീം ഒളിവിലാണെന്നും റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









