Shaba Sharif Murder Case: ഒറ്റമൂലി രഹസ്യത്തിന് പാരമ്പര്യ വൈദ്യനെ കൊന്നു; ഷാബ ഷെരീഫ് വധക്കേസിൽ വിധി ഇന്ന്

Shaba Sharif Murder Case Updates: മൃതദേഹം കണ്ടെത്താൻ കഴിയാത്ത കേസിൽ ശാസ്ത്രീയ പരിശോധന ഫലങ്ങളാണ് നിർണായകമാകുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 20, 2025, 08:39 AM IST
  • മൈസുരിലെ പാരമ്പര്യവൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകത്തിൽ വിധി ഇന്ന്
  • മരിച്ച ഷാബ ഷെരീഫിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല
  • മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവ്വ കൊലക്കേസാണ് ഷാബ ഷെരീഫ് കേസ്
Shaba Sharif Murder Case: ഒറ്റമൂലി രഹസ്യത്തിന് പാരമ്പര്യ വൈദ്യനെ കൊന്നു; ഷാബ ഷെരീഫ് വധക്കേസിൽ വിധി ഇന്ന്

മലപ്പുറം: മൈസുരിലെ പാരമ്പര്യവൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകത്തിൽ വിധി ഇന്ന്. ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് മലപ്പുറം നിലമ്പൂരില്‍ വെച്ച് കൊലപ്പെടുത്തിയ കേസില്‍ മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇന്ന് വിധി പറയുന്നത്. 

Add Zee News as a Preferred Source

Also Read: എമ്പുരാന്റെ ട്രെയിലർ അർദ്ധരാത്രി റിലീസ് ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ മില്യൺസ് വ്യൂസ്

മരിച്ച ഷാബ ഷെരീഫിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവ്വ കൊലക്കേസാണ് ഷാബ ഷെരീഫ് കേസ്. കേസില്‍ ശാസ്ത്രീയ പരിശോധന ഫലങ്ങളാണ് നിര്‍ണായകമാകുന്നത്. ഒരു വര്‍ഷത്തോളം നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് കേസില്‍ ഇന്ന് കോടതി വിധി പറയുന്നത്.  മുഖ്യപ്രതി ഷൈബിൻ അഷ്റഫ് ഉൾപ്പെടെ 15 പ്രതികളാണ് കേസിലുള്ളത്.  വിചാരണയുടെ ഭാഗമായി 80 സാക്ഷികളെ കോടതി വിസ്തരിച്ചു.

ഷാബാ ഷെരീഫിനെ മൈസൂരുവില്‍ നിന്ന് തട്ടിക്കൊണ്ടുവരാനും കൊലപാതകത്തിനും കൂട്ടു നിന്ന പ്രതികള്‍ സെക്രട്ടേറിയറ്റിനു മുന്‍പില്‍ നടത്തിയ ആത്മഹത്യാശ്രമത്തിന് പിന്നാലെയാണ് ഈ കൊലപാതക വാര്‍ത്ത പുറം ലോകമറിയുന്നത്. സംഭവങ്ങളുടെ തുടക്കം 2019 ഓഗസ്റ്റിലാണ്. ഒറ്റമൂലി രഹസ്യം കൈക്കലാക്കാന്‍ വേണ്ടി നിലമ്പൂര്‍ മുക്കട്ടയിലെ ഷൈബിന്‍ അഷ്‌റഫിന്റെ സംഘം ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു വരികയായിരുന്നു എന്നാണ് റിപ്പോർട്ട്. തുടർന്ന് ഒരു വര്‍ഷത്തിലധികം മുക്കട്ടയിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിച്ചശേഷം 2020 ഒക്ടോബറില്‍ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.  

Also Read: കന്നി രാശിക്കാർക്ക് കരിയറിൽ ഉയർച്ച, കുംഭ രാശിക്കാർ സംസാരം നിയന്ത്രിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

കേസിന് ബലമായത് തെളിവെടുപ്പിനിടെ ലഭിച്ച തല മുടി ഷാബ ഷെരീഫിന്റേതാണെന്ന മൈറ്റോകോണ്‍ട്രിയോ ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതാണ്. മാത്രമല്ല കേസില്‍ മാപ്പുസാക്ഷിയായ ഏഴാം പ്രതിയായിരുന്ന ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് എന്ന മോനുവിന്റെ സാക്ഷി മൊഴികളും അന്വേഷണ സംഘത്തിന് സഹായകമായി. കേസില്‍ പിടികിട്ടാന്‍ ബാക്കിയുണ്ടായിരുന്ന രണ്ട് പ്രതികളില്‍ ഒരാളായ ഫാസില്‍ ഗോവയില്‍ മരിച്ചതായും മറ്റൊരു പ്രതി ഷമീം ഒളിവിലാണെന്നും റിപ്പോർട്ടുണ്ട്.

കേസിന്റെ വിചാരണ നടക്കുമ്പോള്‍ മുന്‍പ് വിദേശത്ത് നടന്ന രണ്ട് കൊലപാതകങ്ങള്‍ ഷൈബിന്‍ അഷ്‌റഫിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്ന വിവരവും തെളിവുകളും പുറത്തുവന്നിരുന്നു. ഷൈബിന്‍ അഷ്‌റഫിന്റെ വ്യവസായ പങ്കാളിയേയും ഓഫീസ് സെക്രട്ടറിയായ വനിതയേയും കൊലപ്പെടുത്തിയ കേസിലും ഷെബിനെതിരെ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News