Shine Tom Chacko Issue: ഷൈൻ ടോം ചാക്കോ വിഷയത്തിൽ നാളെ ഫിലിം ചേമ്പർ യോഗം; ഷൈനിനെ സിനിമകളിൽ നിന്ന് മാറ്റി നിർത്താൻ ആവശ്യപ്പെടും

വിഷയത്തിൽ നാളെക്കുള്ളിൽ വിശദീകരണം നൽകാൻ താരസംഘടനയായ അമ്മയും ഷൈൻ ടോം ചാക്കോയോട് പറഞ്ഞിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Apr 20, 2025, 09:14 AM IST
  • ഷൈൻ ടോം ചാക്കോ വിഷയത്തിൽ നാളെ ഫിലിം ചേമ്പർ കൊച്ചിയിൽ യോഗം ചേരുമെന്ന് റിപ്പോർട്ട്
  • ഷൈനിനെ സിനിമകളിൽ നിന്ന് മാറ്റി നിർത്താൻ ആവശ്യപ്പെടും
  • നാളെ കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ സൂത്രവാക്യം സിനിമയുടെ അണിയറ പ്രവർത്തകരും, ഐസിസി അംഗങ്ങളും പങ്കെടുക്കും
Shine Tom Chacko Issue: ഷൈൻ ടോം ചാക്കോ വിഷയത്തിൽ നാളെ ഫിലിം ചേമ്പർ യോഗം; ഷൈനിനെ സിനിമകളിൽ നിന്ന് മാറ്റി നിർത്താൻ ആവശ്യപ്പെടും

കൊച്ചി:  ഷൈൻ ടോം ചാക്കോ വിഷയത്തിൽ നാളെ ഫിലിം ചേമ്പർ കൊച്ചിയിൽ യോഗം ചേരുമെന്ന് റിപ്പോർട്ട്.  യോഗത്തിൽ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഷൈനിനെ സിനിമകളിൽ നിന്ന് മാറ്റി നിർത്താൻ സിനിമ സംഘടനകളോട് ചേമ്പർ ശുപാർശ ചെയ്‌തേക്കുമെന്നും റിപ്പോർട്ടുണ്ട്. 

Add Zee News as a Preferred Source

Also Read: ഷൈൻ ടോം ചാക്കോയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണം; മൊഴികൾ പരിശോധിക്കും

നാളെ കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ സൂത്രവാക്യം സിനിമയുടെ അണിയറ പ്രവർത്തകരും, സിനിമയിലെ ഐസിസി അംഗങ്ങളും പങ്കെടുക്കും.  സംഭവത്തിൽ നടപടി എടുക്കുന്നത് ഇരുവരുടേയും ഭാഗം കേട്ട ശേഷമായിരിക്കും. താരസംഘടന അമ്മയും ഷൈൻ ടോം ചാക്കോയിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 21 നകം വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.  

Also Read: മിഥുന രാശിക്കാർ സംസാരത്തിൽ നിയന്ത്രണം പാലിക്കുക, ചിങ്ങ രാശിക്കാർക്ക് പ്രമോഷന് സാധ്യത, അറിയാം ഇന്നത്തെ രാശിഫലം!

ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് നടി വിന്‍സി അലോഷ്യസ് അടുത്തിടെ പറഞ്ഞ വീഡിയോ വൈറലാകുകയും തുടർന്ന് നടിക്കെതിരെ സൈബര്‍ ആക്രമണവും നടന്നിരുന്നു.  ഇതിനെ തുടർന്ന് പ്രസ്തുത തീരുമാനം എടുക്കാനുള്ള കാരണം വ്യക്തമാക്കിക്കൊണ്ട് വിന്‍സി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പ്രതികരണ വീഡിയോ വൈറല്‍ ആയിരുന്നു. ഒരു പ്രധാന നടന്‍ ഒരു ചിത്രത്തിന്‍റെ സെറ്റില്‍ പരസ്യമായി ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കി എന്നായിരുന്നു വിന്‍സി വീഡിയോയിലൂടെ പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News