ചണ്ഡിഗഢ്: പഞ്ചാബിലെ മോഗയിൽ ശിവസേന നേതാവിനെ വെടിവെച്ചു കൊന്നതായി റിപ്പോർട്ട്. ബൈക്കിൽ പിന്തുടർന്നാണ് വെടിവെച്ചു കൊന്നത്. കൊല്ലപ്പെട്ടത് ജില്ലാ പ്രസിഡന്റ് മംഗത് റായിയാണ്. സംഭവം നടന്നത് ഇന്നലെ രാത്രിയായിരുന്നു.
Also Read: തട്ടിപ്പുകാർക്ക് പണിയാകും! വീഡിയോ കോളിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ്
സ്റ്റേഡിയം റോഡിൽ വെച്ച് അക്രമികൾ മംഗതിന് നേരെ വെടിയുതിർത്തു. സംഭവത്തിൽ 11 വയസ്സുള്ള ഒരു ആൺകുട്ടിക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പാൽ വാങ്ങുന്നതിനിടെയായിരുന്നു സംഭവം നടന്നത്. രാത്രി 10 മണിയോടെ അജ്ഞാതരായ മൂന്ന് പേർ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയും തുടർന്ന് ഇരുചക്ര വാഹനത്തിൽ കയറി രക്ഷപ്പെടാനായി ശ്രമിച്ചെങ്കിലും അക്രമികൾ പിന്തുടർന്ന് വീണ്ടും വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read: 27 വർഷത്തിന് ശേഷം ശനി സ്വന്തം നക്ഷത്രത്തിലേക്ക്; ഇവർക്ക് സാമ്പത്തിക നേട്ടത്തോടൊപ്പം പദോന്നതിയും!
ഉടൻതന്നെ പോലീസെത്തി മംഗത് റായിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ കുട്ടിയെ ആദ്യം മോഗ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









