കൊച്ചി: ആത്മഹത്യ ചെയ്ത ഹോക്കി താരം ശ്യാമിലിയുടെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല. ഇടപ്പള്ളി  പോണേക്കരയിലെ വീട്ടിലാണ് ഹോക്കി താരം ശ്യാമിലി ആത്മാഹത്യ ചെയ്തത്. ആത്മഹത്യക്കുറിപ്പിൽ  ഭർത്താവ് സഞ്ജുവിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. കഴിഞ്ഞ ഏപ്രിലിലിൽ ആയിരുന്നു സംഭവം. 25-ന് വൈകിട്ട് ശ്യാമിലി വീട്ടിവെ ഫാനിൽ തൂങ്ങുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തൻറെ മുന്നിൽ വെച്ച് തൻറെ ഫ്രണ്ടുമായി സെക്സിൽ ഏർപ്പെടുകയും നിർബന്ധിച്ച് കള്ള്, ബിയർ, വോഡ്ക, കഞ്ചാവ് സിഗരറ്റ് എന്നിവ അടിപ്പിക്കാനും തുടങ്ങി. സെക്സ് വീഡിയോ കാണാൻ നിർബന്ധിക്കുകയും  വൃത്തികേടുകൾ പറയിപ്പിക്കുകയും ചെയ്തെന്നും ശ്യാമിലി തൻറെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.


18 പേജുകളിൽ എഴുതിയ കുറിപ്പിൽ ഭർതൃവീട്ടിൽ നിന്നും ഉണ്ടായ പീഡനങ്ങളും, സ്ത്രീധനത്തിൻറെ പേരിലുണ്ടായ പ്രശ്നങ്ങളുമാണ് പറഞ്ഞിരിക്കുന്നത്. കടുത്ത മാനസിക പീഡനങ്ങളാണ് ഭർത്താവിൻറെ വീട്ടിലും തൻറെ സ്വന്തം വീട്ടിലും നേരിട്ടതെന്ന് ശ്യാമിലി കുറിപ്പിൽ പറയുന്നു. അതേസമയം മരിക്കുന്നതിന് ഒരു മാസം മുൻപാണ് ഇതെല്ലാം ഡയറിയിൽ എഴുതിയതെന്ന് ശ്യാമിലിയുടെ സഹോദരി ഷാമികയും പറയുന്നു.


നാല് വർഷം മുൻപായിരുന്നു ശ്യാമിലിയുടെ കല്യാണം നടന്നത്. പിന്നീട് സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് നിർബന്ധിക്കുകയായിരുന്നുവത്രെ. മെയ്മാസത്്തിൽ കേരള ഒളിംപിക് ഗെയിംസിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കാനിരിക്കെയാണ് ശ്യാമിലി ആത്മഹത്യ ചെയ്യുന്നത്.


പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക് പോസ്റ്റ്‌; വനിതാ എഎസ്ഐയുടെ പണി പോയി


പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക് പോസ്റ്റ്‌ ഷെയർ ചെയ്ത സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ എഎസ്ഐ റംല ഇസ്മയിലിനെ സസ്പെൻഡ് ചെയ്തു ഉത്തരവായി.ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ   ശുപാർശയുടെ അടിസ്ഥാനത്തിൽ  മധ്യമേഖലാ ഡിഐജിയുടേതാണ് നടപടി.


പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ആണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ റംല ഇസ്മായില്‍ ഷെയര്‍ ചെയ്തത്.ജൂലൈ അഞ്ചിനാണ് ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.