)
കണ്ണൂർ: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് കൊടും ക്രിമിനൽ ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. പോലീസ് വ്യാപക പരിശോധന ആരംഭിച്ചു. ഇയാൾ രക്ഷപ്പെട്ട് കുറേ സമയത്തിന് ശേഷമാണ് അറിഞ്ഞതെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയതായി അധികൃതർ അറിഞ്ഞത്. ജയിലിൽ എല്ലാ ദിവസവും നടത്തുന്ന പരിശോധയിലാണ് ഗോവിന്ദച്ചാമിയുടെ സെല്ലിൽ അയാൾ ഇല്ലെന്ന് മനസ്സിലായത്.
അതീവ സുരക്ഷാ സെല്ലിൽ കഴിയുന്ന ഗോവിന്ദച്ചാമി എങ്ങനെ ജയിൽ ചാടി എന്നത് സംബന്ധിച്ച് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിലെ വൻ സുരക്ഷ മറികടന്ന് ഗോവിന്ദച്ചാമി എങ്ങനെ ജയിൽചാടിയെന്ന് വ്യക്തമല്ല. എസിപി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ എത്തിയതായാണ് വിവരം. അതീവ സുരക്ഷാ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി എങ്ങനെ രക്ഷപ്പെട്ടുവെന്നത് ചോദ്യമായി തുടരുകയാണ്.
2011 ഫെബ്രുവരി ഒന്നിനാണ് കേരളത്തെ ഞെട്ടിച്ച ബലാത്സംഗവും അരുംകൊലയും നടന്നത്. ട്രെയിൻ യാത്രയ്ക്കിടെയാണ് സൗമ്യയെ ആക്രമിച്ച് മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത്. ബലാത്സംഗം, കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഗോവിന്ദച്ചാമിയെ അറസ്റ്റ് ചെയ്തത്. വലിയ നിയമപോരാട്ടങ്ങൾക്കൊടുവിൽ വധശിക്ഷ വിധിച്ചെങ്കിലും സുപ്രീംകോടതി കൊലക്കുറ്റം നിലനിൽക്കില്ലെന്ന് കണ്ടെത്തി വധശിക്ഷ റദ്ദാക്കിയിരുന്നു. ഗോവിന്ദച്ചാമിയുടെ ചിത്രം പുറത്ത് വിട്ട് ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഫോൺ- 9446899506.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.