)
കൊല്ലം: മൂന്നാം ക്ലാസുകാരനെ തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. കൊല്ലം തെക്കുംഭാഗത്താണ് സംഭവം. എട്ടു വയസ്സുകാരൻ വികൃതി കാട്ടിയതിന് ശിക്ഷയായിട്ടാണ് കുട്ടിയെ പൊള്ളിച്ചതെന്നാണ് രണ്ടാനച്ഛൻ നൽകിയ മൊഴി. മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. രണ്ട് ദിവസം മുൻപാണ് എട്ടു വയസുള്ള കുട്ടി രണ്ടാനച്ഛൻ്റെ അതിക്രമത്തിന് ഇരയായത്.
വികൃതി കാണിച്ചതിന് അയൺബോക്സ് ചൂടാക്കി പൊള്ളിച്ചു. കാലിനാണ് പൊള്ളലേറ്റത്. അങ്കണവാടിക്കാരാണ് ഇക്കാര്യം മനസിലാക്കിയത്. തുടർന്ന് ചൈൽഡ് ലൈനെയും സിഡബ്ല്യുസിയെയും അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിൽ എത്തി പരിശോധന നടത്തി. തുടർന്ന് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട്, ആയുധം കൊണ്ട് പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
രണ്ടാനച്ഛൻ നേരത്തെയും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. കത്തി ചൂടാക്കിയും പൊള്ളിച്ചിട്ടുണ്ടെന്നാണ് കുട്ടിയുടെ മൊഴി. കുട്ടിയുടെ അമ്മ വിദേശത്താണ്. രണ്ട് ഇളയ സഹോദരങ്ങളും മുത്തശ്ശിയും വീട്ടിലുണ്ട്. സിഡബ്ല്യുസി അധികൃതർ കുട്ടിക്ക് വൈദ്യ സഹായം ലഭ്യമാക്കി. സുരക്ഷ കണക്കിലെടുത്ത് കുട്ടിയെ ഏറ്റെടുക്കുന്നതിനെ കുറിച്ചും സിഡബ്ല്യുസി ആലോചിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.