New Delhi : ഗുസ്തിതാരത്തെ കൊലപ്പെടുത്തിയ കേസിൽ (Chhatrasal Stadium Murder Case) ഡൽഹി പൊലീസ് (Delhi Police) കസ്റ്റഡിയിലുള്ള ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാർ (Sushil Kumar) കൊലാപാതകത്തിന് ഇരയായ യുവാവിനെ വടി കൊണ്ട് മർദിക്കുന്ന വീഡിയോ പുറത്ത് വന്നു. 23 കാരനായി സാഗർ റാണയെന്ന ഗുസ്തിതാരത്തെ കൊലപ്പെടുത്തിയ കേസിലാണ് സുശീൽ കുമാറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ കേസിൽ കൊല്ലപ്പെട്ട സാഗാർ റാണയെ റോഡിലിട്ട് മറ്റുള്ളവരുടെ മുന്നിൽ വെച്ച് അടിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളെല്ലാം വൈറലാകുന്നത്. തെളിച്ചമില്ലത്ത ചിത്രത്തിൽ സുശീലും തന്റെ കൂട്ടാളികളും ചേർന്നാണ് യുവാവിനെ മർദിക്കുന്നത്.



ALSO READ : Wrestling താരം Sushil Kumar നെ കുറിച്ച് വിവരം നൽകുന്നവർക്ക് 1 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് ഡൽഹി പൊലീസ്


ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മെയ് നാലിനെ അഞ്ചിനെ രാത്രിയിൽ ഡൽഹിയിൽ വെച്ച് നടന്ന സംഭവം എന്ന പേരിലാണ്. അതിന് ശേഷം യുവാവിനെ സുശീൽ കുമാറും സംഘവും ചേർന്ന ഡൽഹി ഛത്രസാൽ സ്റ്റേഡിയത്തിൽ വെച്ച് ക്രൂരമായി തല്ലി അവശനാക്കി കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം.


സംഭവത്തിൽ സുശീൽ കുമാറിനെതിരെ ഡൽഹി പൊലീസ് എഫഐആർ രേഖപ്പെടുത്തുകയും ചെയ്തു. ആദ്യ കുറ്റം പ്രതിയായ സുശീൽ കുറ്റം നിഷേധിക്കുകയായിരുന്നു. സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഡൽഹി പൊലീസ് ഹരിയാനയിൽ സുശീലിനെ പിടികൂടുന്നത്. 


ALSO READ : ഗുസ്തി താരത്തിന്റെ കൊലപാതകം : Wrestler Sushil Kumar നെ ഡൽഹി സ്റ്റേഡിയത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി


ഇന്ത്യക്കായി രണ്ട് ഒളിമ്പിക്സുകളിൽ നിന്ന് രണ്ട് ഗുസ്തിയിൽ രണ്ട് മെഡലുകൾ നേടിയ താരമാണ് സുശീൽ. 2008ൽ ബെയ്ജിങ് ഒളിമ്പിക്സിൽ വെങ്കലവും 2012 ലണ്ടൺ ഒളിമ്പിക്സിൽ വെള്ളിയുമാണ് താരം ഇന്ത്യക്കായി കരസ്ഥമാക്കിയത്. 


ALSO READ : ഗുസ്തി താരത്തിന്റെ മരണം : ഡൽഹി പൊലീസ് സുശീൽ കുമാറിന് നാല് മണിക്കൂറോളം ചോദ്യം ചെയ്തു


സുശീൽ കുമാറിനെ കൂടാതെ ഈ കേസിൽ നാല് പേരെയും കൂടി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്....  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.