തൂത്തുക്കുടി: നാഗർകോവിലിൽ തയ്യൽ കടക്കാരനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. തൂത്തുക്കുടി സേതുങ്കനല്ലൂരിനടത്തുള്ള കോവിൽ പാട്ടു സ്വദേശി ചന്ദ്രമണിനെയാണ് വടശ്ശേരി പോലീസ് പിടികൂടിയത്.
Also Read: ബൈക്കിൽ കറങ്ങി നടന്ന് പെട്രോൾ പമ്പുകളിൽ നിന്ന് പണം കവരുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ
കൊല്ലപ്പെട്ടത് നാഗർകോവിൽ അണ്ണാനഗർ സ്വദേശി സെൽവം ആണ്. നാഗർകോവിൽ വനിതാ ക്രിസ്ത്യൻ കോളേജ് റോഡിൽ തയ്യൽക്കട നടത്തുകൈയിരുന്നു സെൽവം. പിടിയിലായ പ്രതി ചന്ദ്രമണി നാഗർകോവിലിനടുത്തുള്ള ഒരു ഹോട്ടലിലെ ജീവനക്കാരനാണ്. ഇന്നലെ വൈകുന്നേരം ചന്ദ്രമണി ഒരു ജോഡി പാൻ്റ്സ് തുണി തയ്ക്കുവാൻ സെൽവത്തിൻ്റെ കടയിൽ എത്തിയിരുന്നു.
തുണിയെ സെൽവത്തിനെ ഏൽപ്പിച്ചശേഷം പോയിട്ട് വരാമെന്ന് പറഞ്ഞ് ചന്ദ്രമണി അവിടെ നിന്ന് മടങ്ങി. ശേഷം ഏകദേശം 7 മണിയോടെ സെൽവത്തിൻ്റെ കടയിൽ വീണ്ടും ചന്ദ്രമണി തിരിച്ചെത്തി. തുടർന്ന് തൻ്റെ തുണി ചന്ദ്രമണി സെൽവത്തിനോട് നൽകുവാൻ ആവശ്യപ്പെടും അതിനെ തടുർന്ന് തുന്നിയ തുണി നൽകിയെങ്കിലും സെൽവം തുന്നിയത് ശരിയായില്ലെന്ന് പറഞ്ഞ് ഇരുവരും തമ്മിൽ വാക്കേറ്റമായി. തുടർന്ന് വാക്കേറ്റം കയ്യാങ്കളിലേക്ക് കടക്കുകയായിരുന്നു.
Also Read: 12 വർഷത്തിനുശേഷം മിഥുന രാശിയിൽ അടിപൊളി രാജയോഗം; ഇവർക്ക് ലഭിക്കും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ!
ഇതിനിടയിൽ ചന്ദ്രമണി അവിടെ ഉണ്ടായിരുന്ന കത്രിക എടുത്ത് സെൽവത്തിൻ്റെ ചെവിക്ക് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് വടശ്ശേരി പോലീസ് പറഞ്ഞു. തുടർന്ന് പ്രതിയായ ചന്ദ്രമണി സംഭവ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞു. ചെവിക്ക് പിന്നിലെ ആഴത്തിൽ ഏറ്റ മുറിവ് കാരണം ഗുരുതരമായി പരിക്കേറ്റ സെൽവം സംഭവ സ്ഥലത്തു വെച്ചുതന്നെ മരിക്കുകയായിരുന്നു. തുടർന്ന് വടശ്ശേരി പോലീസ് പ്രതിയെ ചെന്നൈയിലെ ഒരു ഹോട്ടലിൽ നിന്നും പിടികൂടുകയായിരുന്നു. പിടികൂടിയ പ്രതിയെ നാഗർകോവിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









