Crime News: മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ

പെരുമ്പായിക്കാട് വില്ലേജിൽ കുമാരനല്ലൂർ കരയിൽ മയാലിൽ വീട്ടിൽ സജീവ് എം.ആറിനെയാണ് കൊടെെക്കനാലിൽ നിന്നും ഗാന്ധിനഗർ പോലീസ് പിടികൂടിയിരിക്കുന്നത്

Written by - Ajitha Kumari | Last Updated : May 17, 2025, 02:43 PM IST
  • മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ, ഗാന്ധി നഗർ പോലീസാണ്‌ പ്രതിയെ അറസ്റ്റ് ചെയ്തത്
Crime News: മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ

പാലക്കാട്: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ, ഗാന്ധി നഗർ പോലീസാണ്‌ പ്രതിയെ അറസ്റ്റ് ചെയ്തത്. കുമാരനല്ലൂരിലുള്ള സ്വർണ്ണ പണയ സ്ഥാപനത്തിൽ നിന്നും നാലര ലക്ഷം രൂപ തട്ടിപ്പ് നടത്തിയ ശേഷം പ്രതി തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 

Also Read: 900 കണ്ടി ടെന്‍റ് അപകടം: ആന്തരിക അവയവങ്ങൾക്ക് മാത്രം പരിക്ക്, യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

പെരുമ്പായിക്കാട് വില്ലേജിൽ കുമാരനല്ലൂർ കരയിൽ മയാലിൽ വീട്ടിൽ സജീവ് എം.ആറിനെയാണ് കൊടെെക്കനാലിൽ നിന്നും ഗാന്ധിനഗർ പോലീസ് പിടികൂടിയിരിക്കുന്നത്.  ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത് 2024 ലാണ്. തട്ടിപ്പ് നടത്തിയ ശേഷം ഇയാൾ മരണപ്പെട്ട് പോയതായും ചെന്നൈയിലെ അഡയാറിൽ സംസ്കാരം നടത്തിയതായും പത്രവാർത്തയും നൽകിയിരുന്നു. അതിനു ശേഷമാണ് ഇയാൾ ഒളിവിൽ പോയത്. 

Also Read: ശനിയുടെ നക്ഷത്ര മാറ്റം ഇവർക്ക് നൽകും നേട്ടങ്ങളുടെ ചാകര!

ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ശ്രീജിത്ത് ടി, സബ് ഇൻസ്‌പെക്ടർ അനുരാജ് എം എച്ച്, എസ്ഐ സത്യൻ എസ്, എസ്.സി.പി.ഒ രഞ്ജിത്ത്, സി.പി.ഒ അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണങ്ങൾ ഈ വിഷയത്തിൽ നടന്നു വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News