ചെന്നൈ: തമിഴ്നടൻ കൃഷ്ണ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ. കേരളത്തിൽ നിന്നാണ് നടൻ പിടിയിലായത്. തമിഴ്നാട് സ്പെഷ്യൽ പോലീസ് സംഘം നടനെ ചോദ്യം ചെയ്ത് വരികയാണ്. മയക്കുമരുന്ന് കേസിൽ നടൻ ശ്രീകാന്ത് നേരത്തെ പിടിയിലായിരുന്നു. ഇതിന് പിന്നാലെ കൃഷ്ണ ഒളിവിൽ പോയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
തുടർന്ന് പോലീസ് കേരളത്തിൽ നിന്ന് കൃഷ്ണയെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത കൃഷ്ണയെ ചെന്നൈയിൽ എത്തിച്ച് രഹസ്യ കേന്ദ്രത്തിൽ വച്ച് ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. മുൻപ് നുങ്കമ്പാക്കം പോലീസ് എഐഎഡിഎംകെ മുൻ എക്സിക്യൂട്ടീവ് അംഗം പ്രസാദ്, പശ്ചിമാഫ്രിക്കയിലെ ഘാന സ്വദേശി ജോൺ, സേലം സ്വദേശി പ്രദീപ് എന്നിവരെ മയക്കുമരുന്ന് കടത്തിന് അറസ്റ്റ് ചെയ്തിരുന്നു.
ALSO READ: തമിഴ്നടൻ ശ്രീകാന്ത് മയക്കുമരുന്ന് കേസിൽ പോലീസ് കസ്റ്റഡിയിൽ
പിടിയിലായ എഐഎഡിഎംകെ മുൻ എക്സിക്യൂട്ടീവ് അംഗം പ്രസാദ് ആണ് ശ്രീകാന്തിന് മയക്കുമരുന്ന് നൽകിയതായി മൊഴി നൽകിയതെന്നാണ് റിപ്പോർട്ട്. പിടിയിലായ മയക്കുമരുന്ന് കടത്തുകാരിൽ നിന്ന് നടൻ ശ്രീകാന്ത് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചതായി കണ്ടെത്തി. തുടർന്ന് ശ്രീകാന്തിനെ ചോദ്യം ചെയ്തതിൽ നിന്ന് ഒരു വർഷത്തോളമായി നടൻ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി.
ലഹരി ഉപയോഗത്തിനായി നാല് ലക്ഷത്തിലധികം രൂപ ഗൂഗിൾപേ വഴി നൽകിയെന്നും നടൻ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ നടൻ കൃഷ്ണയും മയക്കുമരുന്ന് ഉപയോഗിച്ചതായി പോലീസിന് വിവരം ലഭിച്ചു. എന്നാൽ, പോലീസ് അന്വേഷണത്തിന്റെ ഭാഗമായി നടന്റെ വീട്ടിൽ എത്തിയെങ്കിലും നടൻ വീട്ടിൽ ഇല്ലെന്നും സിനിമാ ഷൂട്ടിങ്ങിന് വേണ്ടി കേരളത്തിലേക്ക് പോയിരിക്കുകയാണെന്നും കണ്ടെത്തി.
ALSO READ: ലഹരി ഉപയോഗം, തമിഴ് നടൻ ശ്രീകാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു
കുടുംബം വഴി പോലീസ് കൃഷ്ണയെ ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. താൻ ഷൂട്ടിങ്ങിലാണെന്നും ഇത് പൂർത്തിയായാൽ ഉടൻ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും കൃഷ്ണ പോലീസിനെ അറിയിച്ചു.
എന്നാൽ, പിന്നീട് നടന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ഇതിന് പിന്നാലെ കൃഷ്ണ ഒളിവിൽ പോയിരിക്കാമെന്ന സംശയത്തിലായിരുന്നു പോലീസ്. തുടർന്നാണ് നടനെ അന്വേഷിച്ച് അഞ്ച് പോലീസ് ഉദ്യോഗസ്ഥർ കേരളത്തിലേക്ക് എത്തിയത്. ഷൂട്ടിങ് സ്ഥലത്ത് നിന്ന് പോലീസ് കൃഷ്ണയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









