Pocso Case: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ലൈംഗികമായി ചൂഷണം ചെയ്തു; അധ്യാപിക അറസ്റ്റില്‍

Pocso Case: മുംബൈയിലെ പ്രമുഖ സ്‌കൂളിലെ അധ്യാപികയെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്

Written by - Zee Malayalam News Desk | Last Updated : Jul 2, 2025, 05:19 PM IST
  • വിദ്യാര്‍ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകളിലടക്കം കൊണ്ടുപോയി അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് പരാതി.
  • വിദ്യാര്‍ഥിയെ ഒരുവര്‍ഷത്തിലേറെ അധ്യാപിക ലൈംഗികമായി ചൂഷണംചെയ്‌തു.
  • ഒടുവിൽ ഉപദ്രവം സഹിക്കാൻ വയ്യാതായതോടെ വിദ്യാര്‍ഥി വീട്ടുകാരോട് വിവരം വെളിപ്പെടുത്തി.
  • തുടര്‍ന്ന് വീട്ടുകാര്‍ പോലീസിൽ പരാതിപെടുകയായിരുന്നു
Pocso Case: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ലൈംഗികമായി ചൂഷണം ചെയ്തു; അധ്യാപിക അറസ്റ്റില്‍

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ലൈംഗികമായി ചൂഷണം ചെയ്ത അധ്യാപിക അറസ്റ്റില്‍. മുംബൈയിലെ പ്രമുഖ സ്‌കൂളിലെ അധ്യാപികയെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകളിലടക്കം കൊണ്ടുപോയി അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് പരാതി. വിദ്യാര്‍ഥിയെ ഒരുവര്‍ഷത്തിലേറെ അധ്യാപിക ലൈംഗികമായി ചൂഷണംചെയ്‌തു. ഒടുവിൽ ഉപദ്രവം സഹിക്കാൻ വയ്യാതായതോടെ വിദ്യാര്‍ഥി വീട്ടുകാരോട് വിവരം വെളിപ്പെടുത്തി. തുടര്‍ന്ന് വീട്ടുകാര്‍ പോലീസിൽ പരാതിപെട്ടു. അധ്യാപികയുടെ സുഹൃത്തായ യുവതിക്കെതിരേയും സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Add Zee News as a Preferred Source

2023 ഡിസംബറിൽ സ്‌കൂളിലെ വാര്‍ഷികാഘോഷത്തിനുള്ള നൃത്തപരിശീലനത്തിനിടെയാണ് അധ്യാപികയും സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും ആദ്യം പരിചയപ്പെടുന്നത്. തുടര്‍ന്ന് 2024 ജനുവരിയിലാണ് അധ്യാപിക വിദ്യാര്‍ഥിയെ ആദ്യം ലൈംഗികമായി ചൂഷണം ചെയ്തത്. പീഡനത്തിന് ഇരയായ ആൺകുട്ടി തുടക്കത്തിൽ വിമുഖത കാണിക്കുകയും അധ്യാപികയെ ഒഴിവാക്കാനും ശ്രമിച്ചിരുന്നു. ഈ സമയത്തു സ്കൂളിനു പുറത്തുള്ള സ്ത്രീ സുഹൃത്തിനെ സമീപിച്ച് അധ്യാപിക സഹായം തേടി.

സുഹൃത്ത് ഈ വിദ്യാർഥിയെ കാണുകയും പ്രായമായ സ്ത്രീകളും കൗമാരക്കാരായ ആൺകുട്ടികളും തമ്മിലുള്ള ബന്ധം വളരെ സാധാരണമായി മാറിയിരിക്കുന്നുവെന്ന് അവനോട് പറയുകയും ചെയ്തു. തുടര്‍ന്ന് പലയിടങ്ങളില്‍വെച്ച് അധ്യാപിക വിദ്യാര്‍ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണ് ആരോപണം. കാറില്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി വിദ്യാര്‍ഥിയെ വിവസ്ത്രനാക്കി ഉപദ്രവിച്ചെന്നും മദ്യം കുടിപ്പിച്ചെന്നും പരാതിയിലുണ്ട്. അധ്യാപികയുടെ നിരന്തരമായ പീഡനം കാരണം വിദ്യാര്‍ഥിക്ക് മാനസിക-ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ഇതിന് അധ്യാപിക തന്നെ ചില മരുന്നുകള്‍ നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News