)
തിരുവനന്തപുരം: അധ്യാപകൻ വിദ്യാർഥിയെ പീഡിപ്പിച്ചതായി വ്യാജപരാതി നൽകിയ അധ്യാപികയ്ക്ക് സസ്പെൻഷൻ. അധ്യാപകർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് അധ്യാപിക വ്യാജ പരാതി നൽകിയത്. കിളിമാനൂരിലാണ് സംഭവം. വ്യാജപ്രചാരണത്തെ തുടർന്ന് വിദ്യാർഥിനിക്ക് പഠനം അവസാനിപ്പിക്കേണ്ടിവന്നു. ആരോഗ്യപ്രശ്നങ്ങൾ കാരണം വിദ്യാർഥിനിക്ക് പല ദിവസങ്ങളിലും സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് അധ്യാപകനുമായി ബന്ധമുണ്ടെന്ന് അപവാദ പ്രചാരണം നടത്തിയത്.
ഇതിനു പിന്നിൽ ഒരു അധ്യാപികയും ജീവനക്കാരനുമാണെന്ന് ആരോപിച്ച് വിദ്യാർഥിനിയുടെ അമ്മ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ സ്കൂളിലെ മറ്റൊരു ജീവനക്കാരനും സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തി. സ്കൂളിലെ ഹാജർ ബുക്ക് മോഷ്ടിച്ച കേസിൽ ജീവനക്കാരനെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തി. ആരോപണം ശക്തമായതോടെയാണ് അധ്യാപികയെ സസ്പെൻഡ് ചെയ്ത് സ്കൂൾ മാനേജർ ഉത്തരവിറക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.