CPI Leader Killed In Hyderabad Latest Updates: ഇയാൾ തെലങ്കാനയിലെ സിപിഐ നേതൃത്വത്തിലെ അറിയപ്പെടുന്ന നേതാക്കളിൽ ഒരാളുകൂടിയാണ്.
)
ഹൈദരാബാദ്: ഹൈദരാബാദിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗത്തെ വെടിവെച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. കൊല്ലപ്പെട്ടത് ചന്തു നായിക് എന്ന ചന്തു റാത്തോഡ് ആണ്.
ഇന്ന് രാവിലെ ഏഴരയ്ക്ക് മാലക് പേട്ട് സലിവാഹന നഗർ പാർക്കിൽ വച്ചാണ് സംഭവമുണ്ടായത്. സ്വിഫ്റ്റ് കാറിൽ എത്തിയ അക്രമിസംഘം മുഖത്തേക്ക് മുളക് പൊടി വിതറിയ ശേഷമായിരുന്നു വെടിയുതിർത്തത് എന്നാണ് റിപ്പോർട്ട്. ഒന്നിലധികം തവണ വെടിയേറ്റ ചന്തു സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണമടയുകയായിരുന്നു.
ചന്തു നായിക് നാഗർകുർനൂൽ അച്ചംപേട്ട് സ്വദേശിയാണ്. ഇയാൾ തെലങ്കാനയിലെ സിപിഐ നേതൃത്വത്തിലെ അറിയപ്പെടുന്ന നേതാക്കളിൽ ഒരാളുകൂടിയാണ്. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതൊരു രാഷ്ട്രീയ കൊലപാതകമാകാനുള്ള സാധ്യതയും പോലീസ് തള്ളിയിട്ടില്ല. സിപിഐ എംഎൽ പ്രവർത്തകനായ രാജേഷ് എന്നയാൾ ചന്തുവിന് എതിരെ ഭീഷണി മുഴക്കിയിരുന്നുവെന്ന് അദ്ദേഹത്തിൻറെ ഭാര്യ മൊഴി നൽകിയിട്ടുണ്ട്. അക്രമത്തിന്റെ എല്ലാ സാദ്ധ്യതകളും പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.