മലപ്പുറം: ഒമ്പതാം ക്ലാസുകാരെ വളഞ്ഞിട്ട് തല്ലി പത്താം ക്ലാസുകാർ. കൂടാതെ റീൽസെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. മലപ്പുറത്താണ് സംഭവം. കുറ്റൂർ കെഎംഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ മർദിച്ചത്. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഫെബ്രുവരി 24നാണ് മർദനം നടന്നത്. ഇതിന് ശേഷം പത്താം ക്ലാസ് വിദ്യാർത്ഥികൾ തന്നെ റീലുകളുണ്ടാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. മർദിച്ചത് പോരെന്നും കുറച്ചുകൂടി തല്ലേണ്ടിയിരുന്നു എന്നുള്ള തരത്തിൽ ചില വിദ്യാർത്ഥികളും ഇതിന് ചുവടെയും കമന്റ് ചെയ്തിട്ടുണ്ട്. ഒമ്പതാം ക്ലാസിലെ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കുണ്ട്. റീലുകളിൽ കാണുന്നതിനേക്കാൾ വലിയ പരിക്ക് ചില വിദ്യാർത്ഥികൾക്കുണ്ടെന്നും രക്ഷിതാക്കൾ പറയുന്നു.
ഒമ്പതാം ക്ലാസിലെ ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവ് വേങ്ങര പൊലീസിൽ പരാതി നൽകി ഈ പരാതി സ്വീകരിച്ചിട്ടുണ്ടെങ്കിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. സ്കൂളിലെ ആന്റി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ട് തേടിയിരിക്കുകയാണ് പൊലീസ്. ഈ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് പൊലീസ് പറയുന്നു. പരാതിയുമായി മുന്നോട്ട് പോകാനാണ് മർദനമേറ്റ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ രക്ഷിതാവിന്റെ തീരുമാനം. പത്താം ക്ലാസിലെ പരീക്ഷ തുടങ്ങുന്നതിന് മുമ്പായിരുന്നു മർദനം. പത്താം ക്ലാസുകാർ ഒരു ഗ്യാങായി ചേർന്ന് ജൂനിയർ വിദ്യാർത്ഥികളെ ആക്രമിച്ച സംഭവം റാഗിങിന്റെ പരിധിയിൽ വരുമെന്ന് തന്നെ പൊലീസും വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









