ഹൈദരാബാദ്: ബോംബ് സ്ഫോടനം നടത്താനുള്ള ഭീകരരുടെ പദ്ധതി തകർത്ത് ഹൈദരാബാദ് പോലീസ്. തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ടുപേരെ പിടികൂടിയിട്ടുണ്ട്.
Also Read: അജ്ഞാതരുടെ വെടിയേറ്റ് ലഷ്‌കര്‍ ഭീകരന്‍ സൈഫുള്ള ഖാലിദ് കൊല്ലപ്പെട്ടു
വിജയനഗരത്തിൽ നിന്നുള്ള സിറാജ്, ഹൈദരാബാദിൽ നിന്നുള്ള സമീർ എന്നിവരെയാണ് തെലങ്കാന പോലീസും ആന്ധ്രാപ്രദേശ് പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെ പിടികൂടിയത്. ഇവർ നഗര മധ്യത്തിൽ ഡമ്മി സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായിട്ടാണ് വിവരം ലഭിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വിജയ നഗരത്തിൽ നിന്നും സിറാജ് സ്ഫോടക വസ്തുക്കൾ ശേഖരിച്ചു.
ഹൈദരാബാദിൽ ആക്രമണം നടത്താൻ സൗദി അറേബ്യ ആസ്ഥാനമായുള്ള ഒരു ഐസിസ് മൊഡ്യൂളിൽ നിന്നാണ് ഇരുവർക്കും നിർദ്ദേശം ലഭിച്ചതെന്നും റിപ്പോർട്ടുണ്ട്. പഹൽഗാമിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ സുരക്ഷാ സേന വിപുലമായ തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു.
Also Read: മഹാദേവന് പ്രിയം ഇവരോട്; നൽകും വമ്പൻ നേട്ടങ്ങൾ!
തെലങ്കാന കൗണ്ടർ ഇന്റലിജൻസിന്റെയും ആന്ധ്ര പ്രദേശ് ഇന്റലിജൻസിന്റെയും സംയുക്ത പരിശോധനയിലൂടെയാണ് ഇവർ പിടിയിലാകുന്നത്. മെയ് 17 ന് എൻഐഎയും മുംബൈ വിമാനത്താവളത്തിൽ നിന്ന് ഐസിസ് സ്ലീപ്പർ സെൽ അംഗങ്ങളായ രണ്ട് ഭീകരരെയാണ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ പൂനെ ഐഇഡി കേസിൽ ഉൾപ്പെട്ടവരായിരുന്നു. രണ്ട് വർഷത്തോളമായി അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ച് കഴിയുകയായിരുന്നു ഇവരെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.