Thamarassery Student Death: ഷഹബാസിന്റെ മരണം; ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പിൽ അക്രമ ​ഗൂഢാലോചന, തെളിവ് പൊലീസിന്, ​ഗ്രൂപ്പിലുണ്ടായിരുന്നത് 62 പേർ

'ടീം ഹെർമിലേൻസ്' എന്ന ഇൻസ്റ്റ​ഗ്രാം ​​ഗ്രൂപ്പിൽ നിന്നാണ് പൊലീസിന് ​ഗൂഢാലോചനയുടെ തെളിവ് ലഭിച്ചിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Mar 4, 2025, 04:55 PM IST
  • 62 പേരുൾപ്പെട്ട ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പിൽ അക്രമം നടത്തുന്നതിനായുള്ള ​ഗൂഢാലോചന നടന്നതായി പൊലീസ് കണ്ടെത്തി.
  • ടീം ഹെർമിലേൻസ് എന്ന ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പിലാണ് അക്രമ ആഹ്വാന ചർച്ചകൾ നടന്നിരിക്കുന്നത്.
  • ഇത് സംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
Thamarassery Student Death: ഷഹബാസിന്റെ മരണം; ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പിൽ അക്രമ ​ഗൂഢാലോചന, തെളിവ് പൊലീസിന്, ​ഗ്രൂപ്പിലുണ്ടായിരുന്നത് 62 പേർ

കോഴിക്കോട്: താമരശേരിയിലെ വിദ്യാർത്ഥി ഷഹബാസിന്റെ മരണത്തിൽ ​ഗൂഢാലോചനയ്ക്ക് കൂടതൽ തെളിവ് ലഭിച്ചു. 62 പേരുൾപ്പെട്ട ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പിൽ അക്രമം നടത്തുന്നതിനായുള്ള ​ഗൂഢാലോചന നടന്നതായി പൊലീസ് കണ്ടെത്തി. 'ടീം ഹെർമിലേൻസ്' എന്ന ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പിലാണ് അക്രമ ആഹ്വാന ചർച്ചകൾ നടന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. ​ഗ്രൂപ്പിൽ ഓഡിയോ സന്ദേശമയച്ച IME കണ്ടെത്തി കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം. പരിശോധൻയ്ക്കായി മൊബൈൽ ഫോണും ലാപ്ടോപ്പും ഫൊറന്‌സിക് ലാബിലേക്ക് അയക്കും. 

Add Zee News as a Preferred Source

അതിനിടെ ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥിയെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഷഹബാസിനെ കൂട്ടംകൂടി മർദ്ദിച്ചതിൽ ഈ വിദ്യാർത്ഥിക്കും പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. വിദ്യാർഥിയെ സംഭവം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതോടെ കേസിൽ കസ്റ്റഡിയിലായവരുടെ എണ്ണം 6 ആയി. 

Also Read: Thamarassery Student Death: കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥിയെ ആക്രമണം നടന്ന സ്ഥലത്തെത്തിച്ച് പരിശോധന നടത്തി

 

അതേസമയം കൊലപാതകത്തിലെ ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് പോലീസ് ശ്രമിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ഒന്നുകൂടി പരിശോധിച്ച് കൂടുതൽ വിദ്യാർത്ഥികൾ സംഘർഷത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെയും കേസെടുത്ത് പ്രതി ചേർക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. ഫോറൻസിക് പരിശോധനാഫലം വന്ന ശേഷമായിരിക്കും കേസിൽ പൊലീസ് തുടർ ന‍ടപടികൾ സ്വീകരിക്കുക.

നഞ്ചക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കുറ്റാരോപിതരുടെ കൈവശം എങ്ങനെ വന്നുവെന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടക്കുകയാണ്. രക്ഷിതാക്കളുടെ പ്രേണയോടെയാണോ കുട്ടികൾ കൃത്യം ചെയ്തതെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കേസിലെ മുഖ്യപ്രതിയുടെ പിതാവിന് കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളതായി പ്രാഥമിക തെളിവുകളൊന്നും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. ഇയാളുടെ വീട്ടിൽ നിന്നുമാണ് നഞ്ചക് കണ്ടെത്തിയിട്ടുള്ളത്. ക്രമിനൽ പശ്ചാത്തലമുള്ള ആളാണ് ഇയാളെന്നാണ് ആരോപണം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News